മസ്റ്റാംഗിന്റെ അമ്പതാം പിറന്നാള്‍ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങില്‍
അമേരിക്കന്‍ മസില്‍ കാറുകളുടെ ചരിത്രത്തില്‍ ഫോഡ് മസ്റ്റാംഗിനുള്ള സ്ഥാനം സവിശേഷമാണ്. മസ്റ്റാംഗ് വാഹനം ഉല്‍പാദനത്തിലെത്തിയിട്ട് നടപ്പുവര്‍ഷം അമ്പതാണ്ട് തികയുന്നു. ഏപ്രില്‍ 16നും 17നും ഈ അമേരിക്കന്‍ മസിലന്റെ പിറന്നാള്‍ അര്‍മാദം നടക്കും. ഏറ്റവും പുതിയ ഫോഡ് മസ്റ്റാംഗിനെ ഓട്ടോമൊബൈല്‍ പ്രണയികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടാണ് പിറന്നാളാഘോഷത്തിന്‍ ഫോഡ് തുടക്കമിടുക.
അമേരിക്കൻ മസിൽ കാറുകളുടെ ചരിത്രം
ഫോഡ് മസ്റ്റാംഗിന്റെ ആദ്യ പതിപ്പ് അവതരിപ്പിക്കപ്പെട്ടത് അന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്ന എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ വെച്ചായിരുന്നു. ഫോഡിന്റെ അമ്പാതാം വാര്‍ഷിക മസ്റ്റാംഗും ഇതേ ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ വെച്ചാണ് അവതരിപ്പിക്കാനുദ്ദേശിക്കുന്നത്.

കാറിനെ ഒന്നാകെ ബില്‍ഡിംഗിന്റെ മുകളിലെത്തിക്കാന്‍ തല്‍ക്കാലം വഴികളൊന്നുമില്ല. ഇക്കാരണത്താല്‍, ഘടകഭാഗങ്ങള്‍ എമ്പത്താറാമത്തെ നിലയിലെത്തിക്കുകയാണ് ചെയ്യുക. ഫോഡിന്റെ വിദഗ്ധരായ തൊഴിലാളികള്‍ മുകളില്‍ വെച്ച് കാര്‍ അസംബ്ള്‍ ചെയ്യും.

എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ അവതരിപ്പിക്കാന്‍ പോകുന്ന മസ്റ്റാംഗിന് നിലവിലുള്ള മോഡലിനെക്കാള്‍ 180 മില്ലിമീറ്റര്‍ നീളവും 100 മില്ലിമീറ്റര്‍ വീതിയും കൂടുതലുണ്ട്.

എല്ലാ ഘടകഭാഗങ്ങളും എത്തിച്ചേര്‍ന്നാല്‍ ആറുമണിക്കൂര്‍ കൊണ്ട് മസ്റ്റാംഗ് അസംബ്ള്‍ ചെയ്യാനാകുമെന്നാണ് ഫോഡ് പറയുന്നത്.

16 ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള മസ്റ്റാംഗ് ആരാധകര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവതരം നല്‍കിയിട്ടുണ്ട് ഫോഡ്.

2.3 ലിറ്ററിന്റെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഇക്കോബൂസ്റ്റ് എന്‍ജിനാണ് 2014 മസ്റ്റാംഗിലുള്ളത്. 5 ലിറ്ററിന്റെ ഈ വി8 എന്‍ജിന്‍ 426 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു.


Click it and Unblock the Notifications








