ഫോഡിന്റെ മുലാല്ലി ഇപ്പോള്‍ ഗൂഗിളില്‍

By Santheep

ഫോഡിന്റെ മുന്‍ സിഇഒ അലന്‍ മുലാല്ലി ഗൂഗിളിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക്. ഗൂഗിള്‍ തന്നെയാണ് മുലാല്ലിയുടെ പ്രവേശനത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്നത്. മുലാല്ലി ജൂലൈ 9 മുതല്‍ക്കുതന്നെ ഗൂഗിളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് ഗൂഗിള്‍ പറയുന്നത്.

ബിസിനസ്സിലും സാങ്കേതിക നേതൃത്വത്തിലും അലന്‍ മുലാല്ലിക്കുള്ള കഴിവുകള്‍ തങ്ങള്‍ക്കു പ്രയോജനപ്പെടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി ഗൂഗിള്‍ സിഇഒ ലാറി പേജ് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കി.

ഗൂഗിള്‍ പൊലൊരു കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ക്ഷണം ലഭിക്കുന്നത് ഒരു വലിയ ബഹുമതിയായി താന്‍ കണക്കാക്കുന്നുവെന്ന് അലന്‍ മുലാല്ലി പ്രതികരിച്ചു. ലോകത്തെ വന്‍തോതില്‍ മാറ്റിമറിച്ച ഒരു കമ്പനിയാണ് ഗൂഗിള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Alan Mullaly

മുന്‍പും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചുള്ളയാളാണ് മുലാല്ലി. ബോയിങ്, വാഷിങ്ടണ്‍ കൗണ്‍സില്‍, നാസ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള മുലാല്ലിയുടെ പരിചയമാണ് ഗൂഗിളിനെ ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് പുതിയ തലവനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ തുടങ്ങിയപ്പോള്‍ മുലാല്ലിയും അവരുടെ പരിഗണനകളില്‍ പ്രഥമസ്ഥാനത്തുതന്നെ വന്നിരുന്നു. എന്നാല്‍ ഫോഡില്‍ നിന്നും പിരിയാന്‍ തനിക്കുദ്ദേശ്യമില്ലെന്ന് ഒരു തുറന്ന പ്രസ്താവനയിലൂടെ മുലാല്ലി വ്യക്തമാക്കിയതോടെ മൈക്രോസോഫ്റ്റ് മറ്റു വഴികള്‍ തേടി.

ഫോഡ് സിഇഒ എന്ന നിലയില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തെ മുലാല്ലിയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം വിജയകരമായിരുന്നു. കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ ലോകം കടന്നുപോകുന്ന സാഹചര്യത്തിലും കമ്പനിയെ ലാഭകരമായി ഓടിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ വീഡിയോ:
ആംബുലന്‍സുകളോട് ഇന്ത്യക്കാര്‍ ചെയ്യുന്നത്

ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോകുന്ന ആംബുലന്‍സിലേക്ക് എത്തിച്ചുനോക്കുന്ന ഓരു വിവരദോഷി പറയുന്നു: 'അതിനകത്താരുമില്ല!' ഇത് നമ്മുടെ നിരത്തുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ട്രാഫിക്കില്‍ കുടുങ്ങി അനങ്ങാനാവാതെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ടു നില്‍ക്കുന്ന കാഴ്ച അതിദയനീയമാണ്. അതിനകത്ത് ആരായാലും ഞാനല്ലല്ലോ എന്ന സമാധാനം എല്ലാവരെയും ആംബുലന്‍സിന് വഴിയൊഴിഞ്ഞു കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എപ്പോഴും എമര്‍ജന്‍സി സര്‍വീസിലുള്ള ആംബുലന്‍സുകള്‍ക്കകത്ത് ആളുണ്ടോ എന്നു നോക്കി വിധി നിശ്ചയിക്കുന്ന കൂതറയായ മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?|

<iframe width="600" height="450" src="//www.youtube.com/embed/hZ1hCZtZyes?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, July 17, 2014, 14:31 [IST]
English summary
Former CEO of Ford, Alan Mullaly is now on Googles board of directors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X