ഫോര്‍മുല ഇ കാർ പ്രദർശനം: തിയ്യതി പ്രഖ്യാപിച്ചു

ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷനിലേക്ക് ഇന്ത്യയിലെ വാഹനപ്രേമികള്‍ ഉറ്റുനോക്കുന്നത് മഹീന്ദ്രയുടെ സാന്നിധ്യം കൊണ്ടുകൂടിയാണ്. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ റേസിംഗ് സീരീസിന് ലാസ് വെഗാസിലാണ് തുടക്കം കുറിക്കുക. റേസിംഗ് തുടങ്ങുക 2014 സെപ്തംബർ ആറിനായിരിക്കുമെന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനുവരി ഏഴിന് ഫോര്‍മുല ഇ റേസിംഗ് കാറുകളെ പൊതുജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലാസ് വെഗാസിൽ വെച്ച് നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് കാറുകളുടെ അവതരണം നടക്കുക.

ലാസ് വെഗാസിലെ മന്‍ഡാലായ് ബേ റിസോര്‍ട്ടിലും കാസിനോയിലും വെച്ച് ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തില്‍ ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിലുപയോഗിക്കുന്ന കാറുകൾ പ്രദർശിപ്പിക്കപ്പെടും. പ്രമുഖ മാധ്യമങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂക്കാസ് ഡി ഗ്രാസ്സിയാണ് പൂര്‍ണമായും ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന റേസിംഗ് കാര്‍ അതിഥികള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുക.

ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ വണ്‍ മേക്ക് കാറുകളാണുപയോഗിക്കുക. ഒരേ സവിശേഷതകളോടെയായിരിക്കും എല്ലാ കാറുകളും വരിക. അടുത്ത തവണ മുതല്‍ ഓരോ കാര്‍ നിര്‍മാതാവിനും താന്താങ്ങളുടെ കാറുകളുമായി ട്രാക്കിലിറങ്ങാന്‍ കഴിയും. ഇത്തവണത്തെ റേസിംഗ് ഡ്രൈവര്‍മാരുടെ കഴിവുകളെ കാര്യമായി ആശ്രയിക്കുന്നതായിരിക്കും.
<center><iframe width="100%" height="450" src="//www.youtube.com/embed/dqIsFbdLJ7k" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Thursday, January 2, 2014, 18:55 [IST]
English summary
Formula E Championship, the first ever all-electric racing series, is all set to start from September 2014 now that all ten teams have been signed and the racing venues finalized.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X