ഇന്ത്യയ്ക്കായി ജനറലിന്റെ 'ആമ്പര്‍' പദ്ധതി
അങ്ങേയറ്റത്തെ മത്സരം നിലനില്‍ക്കുന്ന ഒരു വിപണിയില്‍ ഒരു ചെറിയ വീഴ്ച പോലും വന്‍വീഴ്ചയായി പരിഗണിക്കപ്പെട്ടേക്കാം. സമീപകാലത്ത് വന്നുപോയ അബദ്ധങ്ങള്‍ ജനറലിനെ ഒരല്‍പം വിഷമത്തിലാക്കിയിരുന്നു. എന്നാല്‍, എത്രയോ വീഴ്ചകളില്‍ നിന്നുയിര്‍ത്തുവന്ന ചരിത്രമുള്ള ജനറല്‍ ഒട്ടും നിരാശപ്പെടുന്നില്ല. ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളുമായി ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ മുമ്പോട്ടു നീങ്ങുകയാണ്.
ഈയടുത്തകാലത്താണ് ഇന്ത്യയില്‍ നിന്ന് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തങ്ങള്‍ക്കു പദ്ധതിയുണ്ടെന്ന് ജനറല്‍ വിശദീകരിച്ചത്. ജനറല്‍ മോട്ടോഴ്‌സിന് രാജ്യത്തുള്ള പ്ലാന്റ് സൗകര്യം നിലവില്‍ പൂര്‍ണമായും ഉപയോഗിക്കപ്പെടുന്നില്ല. ഈ വിടവ് പരിഹരിക്കുകയാണ് കയറ്റുമതി തുടങ്ങുന്നതിലൂടെ ജനറല്‍ ഉദ്ദേശിക്കുന്നത്. ഉപഭോക്തൃസൗഹൃദം പുലര്‍ത്തുന്ന കാര്‍നിര്‍മാതാവ് എന്ന സല്‍പേര് സമ്പാദിക്കാനായി കഠിനപരിശ്രമം തുടങ്ങിയിട്ടുമുണ്ട് ജനറല്‍ മോട്ടോഴ്‌സ് ഇപ്പോള്‍.
ഇതിനെല്ലാം പിന്നാലെയാണ് പുതിയ ചില വാര്‍ത്തകള്‍ വരുന്നത്. വളര്‍ച്ചയിലേക്കു കുതിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ആഴത്തില്‍ വേരുറപ്പിക്കാനുള്ള ഒരു പദ്ധതിയാണ് വെളിച്ചത്തു വന്നിരിക്കുന്നത്. രാജ്യത്തിന് പ്രത്യേകമായി ഒരു കാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതടക്കമുള്ള പരിപാടികള്‍ ജനറലിനുണ്ട്. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യാം താഴെ താളുകളില്‍.

ക്ലിക്കിനീങ്ങുക

എന്താണ് ആമ്പര്‍ പദ്ധതി?
പുതിയ ഒരു പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതടക്കമുള്ള ചില വികസനപദ്ധതികളെയാണ് ജനറല്‍ ആമ്പര്‍ എന്നുപേരിട്ട് വിളിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, റഷ്യ, മെക്‌സിക്കോ, തായ്‌ലന്‍ഡ്, ചൈന എന്നിങ്ങനെയുള്ള, വികസ്വരരാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നവര്‍ക്കു വേണ്ടിയാണ് ഈ പദ്ധതിക്ക് ജനറള്‍ രൂപം നല്‍കിയിട്ടുള്ളത്.

പുതിയ വാഹനങ്ങള്‍
ഒരു ചെറു എസ്‌യുവി, ഒരു കോംപാക്ട് സെഡാന്‍, ഒരു ഹാച്ച്ബാക്ക് എന്നിവയാണ് മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്കായി ജനറല്‍ സൃഷ്ടിക്കുക. ഇവയുടെയെല്ലാം പ്ലാറ്റ്‌ഫോം ഒന്നായിരിക്കും.

ഇക്കോസ്‌പോര്‍ടിന് ഒരു ജനറല്‍ എതിരാളി
ഇന്ത്യയില്‍ 'ആമ്പര്‍' പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനുമായുള്ള ആശ്യവിനിയമത്തില്‍ നിന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചത്, പുതിയ പ്ലാറ്റ്‌ഫോം ആധാരമാക്കി ആദ്യം പുറത്തുവരിക ഒരു ചെറു എസ്‌യുവി ആയിരിക്കുമെന്നാണ്. ഇത് രാജ്യത്തെ യൂട്ടിലിറ്റി വിപണിയില്‍, പ്രത്യേകിച്ച് ചെറു യൂട്ടിലിറ്റി വിപണിയില്‍ നടക്കുന്ന വന്‍വളര്‍ച്ചയെ മുതലെടുക്കാനുള്ള നീക്കമാണ്.

മറ്റു വാഹനങ്ങള്‍
സമാനമായ പ്ലാറ്റഫോമില്‍ ഒരു പ്രീമിയം ഹാച്ച്ബാക്കും എന്‍ട്രിലെവല്‍ സെഡാനും വിപണി പിടിച്ചേക്കും. അടുത്ത ആറുമാസത്തിനുള്ളില്‍ ആമ്പര്‍ പദ്ധതി സജീവമായിത്തീരും. അടുത്തവര്‍ഷം ഒടുവില്‍ത്തന്നെ പ്ലാറ്റ്‌ഫോം പുറത്തിറക്കാന്‍ കഴിഞ്ഞേക്കും.

ആമ്പര്‍ പദ്ധതി യൂറോപ്പും ബ്രസീലും ചേര്‍ന്ന്
പുതിയ പ്ലാറ്റ്‌ഫോമിന്റെ ഡിസൈന്‍ പൂര്‍ത്തീകരിക്കുക യൂറോപ്യന്‍ ഡിസൈനര്‍മാരുടെ സഹായത്തോടെയായിരിക്കും. ബ്രസീലിയന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ പ്രൊജക്ട് ജനറല്‍ മോട്ടോഴ്‌സിന്റെ സിഇഒ ആയ മേരി ബാറയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുക. ആമ്പര്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കൂടുതലായി ഒരു ദശലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് മേരി പ്രതീക്ഷിക്കുന്നത്.

ആമ്പര്‍: നാലുവര്‍ഷത്തെ പ്രൊജക്ട്
ആമ്പര്‍ പ്രൊജക്ടില്‍ രൂപപ്പെടാന്‍ പോകുന്ന മൂന്നു കാറുകളും പുറത്തുവരാന്‍ 2018 വരെയെങ്കിലും കാത്തിരിക്കേണ്ടതായി വരും.


Click it and Unblock the Notifications








