ചിലിയിലേക്കുള്ള ഷെവര്‍ലെ ബീറ്റ് ഇന്ത്യയില്‍ നിന്ന്
ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിര്‍മിച്ച് വിദേശ വിപണികളിലേക്ക് കയറ്റി അയയ്ക്കുമെന്ന് ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. 2015ാമാണ്ടോയെയാണ് ഇത് സംഭവിക്കുക.
പൂനെയിലെ താലെഗാവില്‍ സ്ഥിതി ചെയ്യുന്ന ഷെവര്‍ലെ പ്ലാന്റിലാണ് വിദേശത്തേക്കു കയറ്റി അയയ്ക്കാനുള്ള ബീറ്റ് ഹാച്ച്ബാക്കുകള്‍ നിര്‍മിക്കുക.

തുടക്കത്തില്‍ ചിലിയിലേക്കാണ് ഷെവര്‍ലെ ബീറ്റ് ഹാച്ച്ബാക്ക് കയറ്റിവിടുന്നത്. ചിലിയില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിസ്റ്റമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ നിലവിലുള്ളത് റൈറ്റ് ഹാന്‍ഡ് ഡ്രൈവ് സമ്പ്രദായമാണ്. ഇതു മാത്രമാണ് ചിലി മോഡലുമായി ഇന്ത്യന്‍ മോഡലിനുള്ള കാര്യമായ മാറ്റം എന്നറിയുക.
ലോകത്തെമ്പാടും വിവിധ മാര്‍ക്കറ്റുകളില്‍ ബീറ്റ് ഹാച്ച്ബാക്ക് വിറ്റഴിക്കുന്നുണ്ട് ഷെവര്‍ലെ, ഈ വാഹനമാണ് ഷെവര്‍ലെയുടെ ഏറ്റവും ഇന്ധനക്ഷമതയേറിയ മോഡല്‍. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ബീറ്റ് ലഭ്യമാണ്.
ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതിലെ ലാഭമാണ് ജനറല്‍ മോട്ടോഴ്‌സ് പ്രധാനമായും ലാക്കാക്കുന്നത്.
ജനറലിന്റെ തീരുമാനം കുറച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ഷെവര്‍ലെ ഇന്ത്യ തലവന്‍ അരവിന്ദ് സക്‌സേന ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications








