സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

By Santheep

സ്വയം നിയന്ത്രിക്കുന്ന ഗൂഗിള്‍ കാറുകളെക്കുറിച്ച് നേരത്തെ തന്നെ നമ്മള്‍ കേട്ടതാണ്. ടൊയോട്ട പ്രയസ്, ഫോക്‌സ്‌വാഗണ്‍ പസ്സാറ്റ് തുടങ്ങിയ കാറുകളില്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതകള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ഇതുവരെ നടത്തിവന്ന പരീക്ഷണങ്ങളെല്ലാം. ഓട്ടോണമസ് കാര്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക പങ്കാളിത്തത്തിനായി ചില കാര്‍ നിര്‍മാതാക്കളെ ഗൂഗിള്‍ സമീപിച്ചതായി ഇടക്കാലത്ത് കേട്ടിരുന്നു. പുതിയ വാര്‍ത്തകള്‍ ഇതുവരെ കേട്ടവയില്‍ നിന്നും വളരെ വ്യത്യസ്തമാണ്. ഇത്തവണ ഗൂഗിള്‍ ടെസ്റ്റ് ചെയ്യുന്നത് സ്വയം വികസിപ്പിച്ചെടുത്ത ഒരു കാറാണ്. സ്റ്റീയറിംഗ് വീലില്ല ഈ കാറിന് എന്നതാണ് പ്രത്യക്ഷത്തില്‍ നമുക്കനുഭവപ്പെടുന്ന പ്രത്യേകത. ഒരു ബീച്ച് ബഗ്ഗി കാറിന് റൂഫ് ഘടിപ്പിച്ചതു പോലത്തെ ഡിസൈനാണ് വാഹനത്തിനുള്ളത്. റൂഫില്‍ ഗൂഗിളിന്റെ കാമറാ സന്നാഹവും കാണാം. കാഴ്ചയില്‍ ഏതാണ്ട് നമ്മുടെ ടാറ്റ നാനോ കാറിനെപ്പോലിരിക്കും ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍.

ഗൂഗിളും അവരുടെ സാങ്കേതിക പങ്കാളികളും ചേര്‍ന്നാണ് ഈ കാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കാറിന്റെ ടെസ്റ്റ് നടക്കുന്നത് ഗൂഗിള്‍ വീഡിയോയിലാക്കി തന്നിട്ടുണ്ട്. നിങ്ങള്‍ക്കു കാണാനായി അത് താഴെ ചിത്രങ്ങള്‍ക്കൊടുവില്‍ ചേര്‍ത്തിരിക്കുന്നു.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ചിത്രങ്ങളിലൂടെ സഞ്ചരിക്കുക

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ഈ ചെറിയ കാറിനകത്ത് സ്റ്റീയറിങ് വീലില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക്, ക്ലച്ച് തുടങ്ങിയ സംവിധാനങ്ങളില്ല. കാറിനകത്തുള്ള ഏക നിയന്ത്രണ സംവിധാനം ഒരു വലിയ സ്റ്റാര്‍ട് സ്‌റ്റോപ് ബട്ടണാണ്.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

കാറിന്റെ ഇന്റീരിയര്‍ പരമാവധി സിംപിളായി സൂക്ഷിച്ചിരിക്കുന്നു. ആകെ രണ്ടു സീറ്റുകള്‍ മാത്രമാണ് ഗൂഗിള്‍ സ്വയംനിയന്ത്രിത കാറിലുള്ളത്. പിന്നില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റുമുള്ള സ്‌പേസുണ്ട്.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ഒരു വലിയ ടച്ച് ഡിസ്‌പ്ലേ സ്‌കീനാണ് കാറിലുള്ള മറ്റൊരു പ്രധാന ഉപകരണം. ഇതില്‍ പോകേണ്ട വഴിയും മറ്റും നിശ്ചയിക്കാവുന്നതാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ ഉപകരണം വഴി നല്‍കാന്‍ സാധിക്കും. റൂഫില്‍ ഘടിപ്പിച്ച കാമറകള്‍ നേരത്തെ തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുള്ള തൊഴില്‍ ചെയ്യും. പരിസരം വ്യക്തമായി നിരീക്ഷിക്കുന്നത് ഈ കാമറകളാണ്. ഇവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാറിന്റെ മുന്നേറ്റം നടക്കുക. ട്രാഫിക് സിഗ്നലുകള്‍ തുടങ്ങിയ തല്‍സമയം അറിയേണ്ടുന്ന കാര്യങ്ങളെല്ലാം ഈ കാമറകള്‍ വഴി കാര്‍ മനസ്സിലാക്കിയെടുക്കുന്നു.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ഗൂഗിള്‍ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 40ല്‍ ചില്വാനം കിലോമീറ്ററാണ്. ഇതില്‍ക്കൂടുതല്‍ വേഗത വേണ്ടെന്നുവെക്കുകയായിരുന്നു, സുരക്ഷയെക്കരുതി. ഇതൊരു പ്രോട്ടോടൈപ്പ് മാത്രമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കട്ടെ. ടെസ്റ്റുകള്‍ പൂര്‍ണവിജയം കാണുകയും ഇനിയും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും ചെയ്താല്‍ കാര്‍ നിര്‍മാണത്തിന് റെഡിയാകും. നിര്‍മാണ പതിപ്പിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത കാണുമെന്നാണ് ഗൂഗിള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍ പറയുന്നത്.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

കാലിഫോര്‍ണിയയിലെ പാലോസ് വെര്‍ഡേസില്‍ നടന്ന റികോഡ് കോഡ് കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റൂകോഡ് എഡിറ്ററായ കാരാ സ്വിഷര്‍ കാറിനകത്തു കയറി ഒന്നുരണ്ട് റൗണ്ടടിച്ചു നോക്കിയിരുന്നു. ഒരു 'ഡിസ്‌നി റൈഡ്' കഴിഞ്ഞതുപോലെ എന്നാണ് മൂപ്പര്‍ കമന്റടിച്ചത്.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

സുരക്ഷിതത്വമാണ് ഈ വാഹനം നല്‍കുന്ന ഏറ്റവും വലിയ വാഗ്ദാനമെന്ന് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് പ്രോജക്ടിന്റെ ഡയറക്ടര്‍ ക്രിസ് ഉഴ്മ്‌സണ്‍ പറയുന്നു. സാധാരണ കാറുകളിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ ബ്ലൈന്‍ഡ് സ്‌പോട് (ഡ്രൈവറുടെ കാഴ്ചയില്‍ പെടാത്ത ഇടങ്ങള്‍) ഈ കാറിനില്ല. ബ്ലൈന്‍ഡ് സ്‌പോട് ഇല്ലായ്മ ചെയ്യുവാന്‍ പാകത്തില്‍ സെന്‍സറുകളും കാമറകളും ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

നില്‍ക്കുന്നതിനു ചുറ്റുമായി രണ്ട് ഫൂട്‌ബോള്‍ കോര്‍ട്ടിന്റെ വിസ്തീര്‍ണത്തില്‍ പെടുന്ന വസ്തുക്കളെ അവയുടെ ആകൃതിയില്‍ തിരിച്ചറിയാന്‍ കഴിയും കാറിന്. തിരക്കേറിയ റോഡുകളില്‍ ഈ സംവിധാനം കാറിന്റെ സ്വയം നിയന്ത്രണ സംവിധാനത്തെ വലിയ തോതില്‍ സഹായിക്കുന്നു.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ഈ കാറിന്റെ ടെസ്റ്റിംഗ് ഇപ്പോഴും തുടരുകയാണ്. മാന്വല്‍ സംവിധാനങ്ങളും ഡ്രൈവറുമെല്ലാം ഘടിപ്പിച്ചാണ് ടെസ്റ്റു വാഹനം നിരത്തിലിറങ്ങുക. ഇനിയുമേറെ സാങ്കേതിക മാറ്റങ്ങള്‍ക്കു വിധേയമാകേണ്ടതുണ്ട് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

അടുത്തുതന്നെ ഈ കാറിന്റെ 100 മോഡലുകള്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി അറിയുന്നു. എല്ലാം ശരിയായി നടന്നാല്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ കാര്‍ നിരത്തിലിറങ്ങും. കാലിഫോര്‍ണിയയിലാണ് വാഹനം ആദ്യം നിരത്തിലിറങ്ങുക എന്ന് ഉഴ്മ്‌സണ്‍ പറയുന്നു. കാലിഫോര്‍ണിയയിലെ സാന്റ ക്ലാരയിലാണ് ഗൂഗിളിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Wednesday, May 28, 2014, 13:55 [IST]
English summary
Built by Google and its partners, the Santa Clara, California based tech giant's first ever car is a small ‘bug' that has no steering wheel, no accelerator and no brakes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X