അച്ഛേ ദിന്‍ വരുന്നില്ല, കാറുകള്‍ക്കുള്ള നികുതിയിളവ് തുടര്‍ന്നേക്കും!
മാന്ദ്യത്തിലോടുന്ന ഓട്ടോ വിപണിയെ സഹായിക്കാന്‍ നിലവില്‍ നല്‍കിവരുന്ന എക്‌സൈസ് തീരുവയിളവ് കാലാവധി ഡിസംബര്‍ 31ന് തീരുകയാണ്. ഈ ഇളവുകള്‍ അടുത്തവര്‍ഷവും തുടരണമെന്നാണ് ഓട്ടോമൊബൈല്‍ കമ്പനികളുടെ താല്‍പര്യം. എക്‌സൈസ് തീരുവയിളവ് കുറച്ചുകാലത്തേക്കു കൂടി തുടരാന്‍ ധനകാര്യമന്ത്രാലയം ആലോചിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി നികുതിയിളവ് പ്രഖ്യാപിച്ചത്. ഓട്ടോമൊബൈല്‍ കമ്പനികളുടെ ലോബിയായ സിയാമിന്റെ പ്രവര്‍ത്തനഫലമായാണ് ഇത് സംഭവിച്ചത്. പിന്നീട്, മോഡി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോഴും മാന്ദ്യത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇതോടെ അവരും യുപിഎ നയം പിന്തുടരുകയായിരുന്നു.
നികുതിയിളവ് തുടരുന്ന കാര്യത്തില്‍ അന്തിമതീരുമാനമൊന്നും ആയിട്ടില്ലെങ്കിലും വാഹനനിര്‍മാതാക്കള്‍ വലിയ പ്രതീക്ഷയില്‍ത്തന്നെയാണ്. വിഷയം മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ പറയുന്നു.

ചെറുകാറുകള്‍, ടൂ വീലറുകള്‍, വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് നേരത്തെ 12 ശതമാനം നികുതിയുണ്ടായിരുന്നത് 8 ശതമാനമായി കുറയ്ക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍ ചെയ്തത്.
എസ്‌യുവികള്‍ക്ക് 30 ശതമാനം നികുതിയുണ്ടായിരുന്നത് 24 ശതമാനമാക്കി കുറച്ചു. മിഡ്‌സൈസ് കാറുകളുടെ നികുതി 24 ശതമാനത്തില്‍നിന്ന് 20 ശതമാനമായും വലിയ കാറുകളുടെ നികുതി 27 ശതമാനത്തില്‍നിന്ന് 24 ശതമാനമായും കുറച്ചിരുന്നു.


Click it and Unblock the Notifications








