ഇലക്ട്രിക് ബസ്സ്: ബങ്കളുരുവിനെ അനുകരിച്ച് ഗുജറാത്ത്

By Santheep

ഗുജറാത്തിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസനപരിപാടികള്‍ കൂടുതല്‍ ആക്രാമകമായ രീതിയില്‍ കൊണ്ടുപോകാനാണ് നരേന്ദ്രമോഡി നിശ്ചയിച്ച പുതിയ മുഖ്യമന്ത്രിയുടെ പരിപാടി. ഗുജറാത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളെത്തിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതിയിട്ടതായി അറിയുന്നു.

ബങ്കളുരുവില്‍ ഈ പദ്ധതിക്ക് നേരത്തെ തന്നെ രൂപം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ ഇലക്ട്രിക് ബസ്സുകള്‍ ബങ്കളുരുവിലെ ശാന്തിനഗര്‍ ബസ് ഡിപ്പോയില്‍ എത്തിയിട്ടുമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പൊതുഗതാരതത്തിന്റെ ഭാഗമാക്കുന്ന കാര്യത്തില്‍ ബങ്കളുരുവിനെ മാതൃകയാക്കാനാണ് ഗുജറാത്തിന്റെ പരിപാടി.

Gujarat to launch electric bus pilot project

പതിനഞ്ച് മുതല്‍ 20 ബസ്സുകള്‍ വരെ നിരത്തിലെത്തിക്കുകയാണ് ഉദ്ദേശ്യമെന്ന് ഗുജറാത്ത് പവര്‍ കോര്‍പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഗാന്ധിനഗറിനും അഹമ്മദാബാദിനുമിടയിലാണ് ഗുജറാത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസ്സ് ഓടുക എന്നറിയുന്നു. ക്രമേണ മറ്റിടങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. 35 കിലോമീറ്ററാണ് ഗാന്ധിനഗറിനും അഹമ്മദാബാദിനുമിടയിലുള്ള ദൂരം.

ഇന്നത്തെ വീഡിയോ:
ആംബുലന്‍സുകളോട് ഇന്ത്യക്കാര്‍ ചെയ്യുന്നത്

ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോകുന്ന ആംബുലന്‍സിലേക്ക് എത്തിച്ചുനോക്കുന്ന ഓരു വിവരദോഷി പറയുന്നു: 'അതിനകത്താരുമില്ല!' ഇത് നമ്മുടെ നിരത്തുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ട്രാഫിക്കില്‍ കുടുങ്ങി അനങ്ങാനാവാതെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ടു നില്‍ക്കുന്ന കാഴ്ച അതിദയനീയമാണ്. അതിനകത്ത് ആരായാലും ഞാനല്ലല്ലോ എന്ന സമാധാനം എല്ലാവരെയും ആംബുലന്‍സിന് വഴിയൊഴിഞ്ഞു കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എപ്പോഴും എമര്‍ജന്‍സി സര്‍വീസിലുള്ള ആംബുലന്‍സുകള്‍ക്കകത്ത് ആളുണ്ടോ എന്നു നോക്കി വിധി നിശ്ചയിക്കുന്ന കൂതറയായ മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?

<iframe width="600" height="450" src="//www.youtube.com/embed/hZ1hCZtZyes?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Thursday, July 17, 2014, 17:19 [IST]
English summary
GPCL is all set to introduce an e vehicle project on pilot basis for the public transportation purpose.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X