ഭാവിയില്‍ കാര്‍ ഉലകത്തെ ചൈന ഭരിക്കും
മുതലാളിത്തത്തിന്റെ ലോകത്ത് ചൈന പരാജയത്തിലേക്കു കുതിക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാല്‍, തന്ത്രപരമായ നീക്കത്തിലൂടെ ചൈന മുതലാളിത്തത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി മെരുക്കിയെടുക്കുന്നതാണ് പിന്നീടു കണ്ടത്.
ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ചൈന. പുതിയ ചില വാര്‍ത്തകള്‍ ഭാവിയുടെ ആഗോള സാമ്പത്തികത്തില്‍ ചൈനയുടെ സ്ഥാനം എന്തായിരിക്കുമെന്നതിലേക്കുള്ള സൂചനകള്‍ നല്‍കുന്നു.
2021ാം ആണ്ടിലെത്തുമ്പോളേക്കും ലോകത്തില്‍ നിര്‍മിക്കുന്ന മൊത്തം കാറുകളുടെ പകുതിയും പുറത്തുവരിക ചൈനീസ് കമ്പനികളില്‍ നിന്നായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നിലവില്‍ ആകെ നിര്‍മിക്കപ്പെടുന്ന 87 ദശലക്ഷം കാറുകളില്‍ 22 ദശലക്ഷം കാറുകളും പുറത്തുവരുന്നത് ചൈനീസ് കാര്‍ നിര്‍മാതാക്കളില്‍ നിന്നാണ്!

2021ലെത്തുമ്പോഴേക്ക് ലോകത്ത് വര്‍ഷത്തിലിറങ്ങുന്ന കാറുകളുടെ എണ്ണം 108 ദശലക്ഷമായി വര്‍ധിക്കും ഇതില്‍ പകുതിയും നിര്‍മിക്കുന്നത് ചൈനീസ് കമ്പനികളായിരിക്കുമെന്നാണ് സ്ഥിതിഗതികളുടെ പോക്ക് സൂചിപ്പിക്കുന്നത്.
യുഎസ്സിന്റെയും യൂറോപ്പിന്റെയും കാര്‍ വിപണികളും മികച്ച വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.


Click it and Unblock the Notifications