ഹാര്‍ലി ഡേവിസന്റെ ആദ്യ ഇലക്ട്രിക് ബൈക്ക്

By Santheep

ഇലക്ട്രിക് വാഹനങ്ങളുടെ കാലം ഉദ്ഘാടനം ചെയ്‌പ്പെട്ടു കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുന്നത് വാഹനനിര്‍മാതാക്കളുടെ പുതിയ നീക്കങ്ങളാണ്. ലോകത്തിലെ എണ്ണം പറഞ്ഞ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹന സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുന്നു.

ഹാര്‍ലി ഡേവിസന്‍ അതിന്റെ ചരിത്രത്തിലാദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചതാണ് പുതിയ വാര്‍ത്ത. ഈ മോഡല്‍ ഉല്‍പാദനത്തിനു തയ്യാറായ മോഡലല്ല എന്ന് ഹാര്‍ലി പ്രത്യേകം പറയുന്നുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിനു ശേഷം മാത്രമേ ഉല്‍പാദന മോഡല്‍ രംഗത്തിറക്കൂ ഹാര്‍ലി. ബാക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താഴെ അറിയാം.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ലൈവ്‌വയര്‍ എന്നാണ് ഈ പ്രോട്ടോടൈപ്പ് ഹാര്‍ലി മോഡലിനു പേര്. ഹാര്‍ലിയുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണം ആരായുവാനാണ് ആദ്യത്തെ ശ്രമം. ഇതിനായി യുഎസ്സില്‍ ഒരു മുപ്പതു ദിവസത്തെ പര്യടനപരിപാടി സംഘടിപ്പിച്ചിട്ടുണ്ട് കമ്പനി. 'പ്രൊജക്ട് ലൈവ്‌വയര്‍ എക്‌സ്പീരിയന്‍സ്' എന്നാണ് ഈ പര്യടനത്തിനു പേര്.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഈ പര്യടനത്തിനിടയില്‍ ജനങ്ങള്‍ക്ക് ഹാര്‍ലി ഡേവിസന്‍ ലൈവ്‌വയര്‍ ഇലക്ട്രിക് മോഡല്‍ ടെസ്റ്റ് ചെയ്യാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ടെസ്റ്റ് റൈഡ് ചെയ്തവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിന് ഹാര്‍ലി പ്രത്യേകം ശ്രദ്ധിക്കും. ഈ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും മോട്ടോര്‍സൈക്കിളിന്റെ ഉല്‍പാദനമോഡലിന് അവസാനരൂപം നല്‍കുക.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

2016ല്‍ തന്നെ ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കാനാണ് ഹാര്‍ലിയുടെ ശ്രമം. അടുത്ത വര്‍ഷം ഇതേ പ്രചാരണപരിപാടി കാനഡയിലേക്ക് നീങ്ങുമെന്നാണറിയുന്നത്. അതിനുശേഷം യൂറോപ്പിലേക്കും കൊണ്ടുപോകും.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

85 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കുന്ന ഒരു ലിതിയം അയേണ്‍ ബാറ്ററിയാണ് ഹാര്‍ലി ലൈവ്‌വയര്‍ മോട്ടോര്‍സൈക്കിളിലുള്ളത്. ബാറ്ററിയുടെ ആകെ ഭാരം 115 കിലോഗ്രാം.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

55 കിലോവാട്ടിന്റെ ഒരു 3 ഫേസ് എസി ഇന്‍ഡക്ഷന്‍ മോട്ടോര്‍ വാഹനത്തിനു കരുത്തു പകരുന്നു. കുതിരശക്തിയിലേക്കു മാറ്റിയാല്‍ ഏതാണ്ട് 74 കുതിരശക്തിയാണ് കരുത്ത്. 70 എന്‍എം ചക്രവീര്യം. ഇലക്ടിക് മോട്ടോറിന്റെ ഭാരം 6 കിലോഗ്രാമാണ്.

ഹാര്‍ലി ലൈവ്‌വയര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

മണിക്കൂറില്‍ 60 മൈല്‍ ദൂരം പിടിക്കാന്‍ 4 സെക്കന്‍ഡില്‍ താഴെ സമയം മാത്രമേയെടുക്കൂ ഈ വാഹനം. പരമാവധി വേഗത മണിക്കൂറില്‍ 150 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നു. 220 വോള്‍ട്ടില്‍ 3.5 മണിക്കൂര്‍ കൊണ്ട് പൂര്‍ണണായും ചര്‍ജ് ചെയ്യാന്‍ കഴിയും ബാറ്ററിയെ. ബ്രേക്കിങ് ഊര്‍ജം വൈദ്യുതിയാക്കി മാറ്റുന്ന സന്നാഹവും ഇതിലുണ്ട്.

More from DriveSpark

Article Published On: Friday, June 20, 2014, 12:40 [IST]
English summary
Harley Davidson's first electric motorcycle, the LiveWire, has made its official debut and we have our first official details about the motorcycle.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X