ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

ബൈക്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് കര്‍ണാടകത്തില്‍ എല്ലായിടത്തും ബാധകമാണ്.

ജനുവരി ഒന്നുമുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വരും.

റോഡപകടങ്ങളില്‍ റൈഡര്‍ക്കും പിന്നില്‍ യാത്ര ചെയ്യുന്നയാള്‍ക്കും ഒരുപോലെ അപകടസാധ്യതയുണ്ടെന്നിരിക്കെ റൈഡര്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ മതിയെന്ന നിയമം യുക്തിഭദ്രമല്ലെന്ന് തിരിച്ചറിഞ്ഞാണ് ഗതാഗതവകുപ്പ് പുതിയ ഉത്തരവിറക്കുന്നത്. യാത്രക്കാര്‍ക്ക് ഈ ചട്ടം അസൗകര്യങ്ങളുണ്ടാക്കുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ കഴിഞ്ഞകാലത്തെ അപകടങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് ഗതാഗതവകുപ്പ് ഇതിനെ നേരിടുന്നത്.

Helmet Must For Rider And Pillion Across Karnataka

നിരവധി കെയ്‌സുകളില്‍ ഹെല്‍മെറ്റ് ധരിച്ച റൈഡര്‍ രക്ഷപ്പെടുകയും ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റ് യാത്രക്ക3ാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.

പുതിയ ചട്ടം നിലവില്‍ വരുന്നതോടെ ഹെല്‍മെറ്റ് വെക്കാത്ത പിന്‍സീറ്റ് യാത്രക്കാരുണ്ടെങ്കില്‍ കൊണ്ടുനടക്കുന്ന ബൈക്കര്‍മാര്‍ ഫൈനടയ്‌ക്കേണ്ടിവരും.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Helmet Must For Rider And Pillion Across Karnataka.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X