അംബാസ്സഡര്‍: 240 മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് മാനേജ്‌മെന്റ് തലത്തിലുള്ള 240 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലെ ഉത്താര്‍പുര പ്ലാന്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. നേരത്തെ, കമ്പനി നഷ്ടത്തിലായതിനെത്തുടര്‍ന്ന് പ്ലാന്റിലെ ഉല്‍പാദനം അവസാനിപ്പിച്ചിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്.

ഈ പിരിച്ചുവിടല്‍ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. കമ്പനിക്ക് മുന്നോട്ടു പോകാന്‍ വയ്യാത്ത വിധത്തില്‍ നഷ്ടത്തിലോടുകയായിരുന്നു ഇതുവരെ. അടയ്ക്കുന്നതിനു തൊട്ടു മുമ്പത്തെ മാസം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അഞ്ച് അംബാസ്സഡര്‍ കാറുകള്‍ മാത്രമാണ് വിറ്റഴിച്ചിരുന്നത്. ഇത് കമ്പനി ചെന്നുപെട്ട പ്രതിസന്ധിയുടെ ആഴം എടുത്തുകാണിക്കുന്നു.

Hindustan Motors Fires 240 Managerial Staff

ഏതാണ്ട് 2500 തൊഴിലാളികളാണ് പശ്ചിമബംഗാളിലെ പ്ലാന്റില്‍ തൊഴിലെടുത്തിരുന്നത്. ഇവരുടെ ഭാവി അനിശ്ചിതത്വത്തില്‍ തന്നെയാണ്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇനിയാരെങ്കിലും ഏറ്റെടുത്താല്‍ തന്നെയും ഇതേ തൊഴിലാളികളെ വെച്ച് പ്രവര്‍ത്തനം മുമ്പോട്ടു പോകുമോ എന്ന കാര്യത്തിലും വ്യക്തതയൊന്നുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതെങ്കിലും കമ്പനി ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ ഏറ്റെടുക്കാനുള്ള സാധ്യതയും കാണുന്നില്ല. അംബാസ്സഡര്‍ ബ്രാന്‍ഡിനെ മാത്രമായി വില്‍ക്കുവാന്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തയ്യാറാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

അതെസമയം ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിലുള്ള ചില ജീവനക്കാരെയും സാമ്പത്തികകാര്യങ്ങള്‍ നോക്കുന്ന ജീവനക്കാരെയും പിരിച്ചുവിട്ടിട്ടില്ല കമ്പനി.

More from DriveSpark

Article Published On: Tuesday, June 10, 2014, 18:58 [IST]
English summary
Ambassador which was recently discontinued, has ended the services of around 240 managerial staff.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X