അംബാസിഡര്‍ തൊഴിലാളികള്‍ക്ക് പിരിഞ്ഞുപോകാമെന്ന് കമ്പനി

By Santheep

അംബാസിഡര്‍ നിര്‍മിച്ചിരുന്ന സികെ ബിര്‍ലയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എല്ലാ തൊഴിലാളികളോടും സ്വയം വിരമിക്കാനാവശ്യപ്പെട്ടു. ഈ വര്‍ഷം മെയ് 24 മുതല്‍ പ്ലാന്റില്‍ കാര്‍നിര്‍മാണം അവസാനിപ്പിച്ചിരിക്കുകയാണ്. മാസത്തില്‍ മൂന്നോ നാലോ മോഡലുകള്‍ മാത്രം വില്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷളായതിനെത്തുടര്‍ന്നാണ് കമ്പനി അടയ്ക്കാന്‍ തീരുമാനമായത്.

വളന്റിയര്‍ റിട്ടയര്‍മെന്റ് സ്‌കീം നോട്ടീസ് കമ്പനിയുടെ ഉത്തര്‍പര പ്ലാന്റിന്റെ ഗേറ്റില്‍ പതിച്ചിട്ടുണ്ട്. നിയമപരമായി തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും പുറമെയായി 1 ലക്ഷം രൂപയും നല്‍കുമെന്ന് നോട്ടീസ് വ്യക്തമാക്കുന്നു.

നവംബര്‍ 9 മുതല്‍ 20 വരെയാണ് വളന്ററി റിട്ടയര്‍മെന്റ് സന്നദ്ധത അറിയിക്കാനുള്ള സമയം. 2,300 തൊഴിലാളികളാണ് ഈ പ്ലാന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Hindustan Motors Offers VRS For Employees

ഒരുകാലത്ത് രാജ്യത്തിന്റെ മുഖച്ഛായയുടെ ഭാഗമായിരുന്ന അംബാസ്സഡര്‍ കാറുകള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് തയ്യാറാകാതിരുന്നതാണ് തകര്‍ച്ചയിലെത്താന്‍ കാരണമായത്. പുതിയ ഡിസൈനുകളും സാങ്കേതികതകളുമായി നിരവധി കാര്‍നിര്‍മാതാക്കള്‍ വിപണിയിലെത്തിയതോടെ അംബാസ്സഡര്‍ കാറുകളെ ആരും തിരിഞ്ഞുനോക്കാതായി.

രാഷ്ട്രീയക്കാരുടെ പ്രിയവാഹനമായിരുന്ന ഈ കാര്‍ ഈയടുത്തകാലത്തായി അവരാലും ഉപേക്ഷിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ആവശ്യമായ നിക്ഷേപം കൃത്യമായ സമയങ്ങളില്‍ ചെയ്യാതിരുന്ന മാനേജ്‌മെന്റ് കമ്പനി പൂട്ടാനുള്ള തീരുമാനം കൃത്യസമയത്തു തന്നെ എടുക്കുകയായിരുന്നു.

തൊഴിലാളികളുടെ പ്രതികരണം
സംസ്ഥാനത്ത് മറ്റൊരിടത്തും തൊഴിലന്വേഷിക്കാന്‍ കഴിയാത്ത വിധത്തില്‍ പ്രയാസത്തിലാണ് പ്ലാന്റിലെ വലിയ വിഭാഗം തൊഴിലാളികളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പശ്ചിമബംഗാളില്‍ നിലനിന്നിരുന്ന ഏക കാര്‍നിര്‍മാണ പ്ലാന്റാണിത്.

അതെസമയം ഇടത് തൊഴിലാളി സംഘടനകള്‍ കമ്പനിയുടെ വിആര്‍എസ് ഓഫര്‍ ചെയ്യുന്ന നീക്കത്തെ അനുകൂലിക്കുന്നുവെങ്കിലും കമ്പനിയുടെ ഏതാധിപത്യപരമായ നീക്കത്തെ എതിര്‍ക്കുകയാണ്. തങ്ങളുമായി ആലോചിക്കാതെയാണ് കമ്പനി ഈ തീരുമാനമെടുത്തതെന്ന് തൊഴിലാളി സംഘടനകള്‍ പറയുന്നു. നിയമപരമായ കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടുമാത്രമേ കമ്പനിക്ക് ഇത്തരമൊരു നീക്കം നടത്താനൊക്കൂ.

തോഴിലാളികളെ നിര്‍ബന്ധിതമായി പിരിച്ചുവിടാന്‍ കഴിയില്ലെന്ന് സംസ്ഥാന തൊഴില്‍ മന്ത്രി മോലോയ് ഘട്ടക്ക് പറഞ്ഞു. വിആര്‍എസ് പദ്ധതിയില്‍ താന്‍ കുഴപ്പമൊന്നും കാണുന്നില്ല. പക്ഷേ, അത് അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ നാടുകളില്‍ ഇത്തരമൊരു തീരുമാനം തൊഴിലാളികളുമായി ആലോചിക്കാതെ എടുക്കാന്‍ കഴിയില്ലായെന്ന് ചൂണ്ടിക്കാണിക്കുന്നു ചിലര്‍. തൊഴിലാളിവര്‍ഗ രാഷ്ട്രീയം ശക്തമായ പശ്ചിമബംഗാളില്‍ പോലും തൊഴിലാളികളുടെ താല്‍പര്യത്തിനു വിരുദ്ധമായി കമ്പനി അടച്ചിടാനും പിരിച്ചുവിടാനുമെല്ലാം സാധിക്കുന്നു.

More from DriveSpark

Article Published On: Tuesday, November 11, 2014, 14:08 [IST]
English summary
Hindustan Motors, the CK Birla-owned company has offered voluntary retirement scheme (VRS) to all its employees.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X