ഹോണ്ട അമേസ് ആനിവേഴ്‌സറി എഡിഷന്‍

ഹോണ്ട അമേസ് സെഡാന്‍ പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്നതിന്റെ ആഹ്ലാദം പങ്കിടാനായി ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. ഒരു വര്‍ഷം കൊണ്ട് 80,000 അമേസുകളാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്.

ഹോണ്ട അമേസ് ആനിവേഴ്‌സറി എഡിഷന്‍ എന്നി വിളിക്കുന്ന ഈ പതിപ്പില്‍ നിരവധി പുതു സന്നാഹങ്ങള്‍ നിറച്ചിരിക്കുന്നു.

Honda Amaze Anniversary Edition

ഫ്രണ്ട് അണ്ടര്‍ സ്‌പോയ്‌ലര്‍, സൈഡ് അണ്ടര്‍ സ്‌പോയ്‌ലര്‍, റിയര്‍ അണ്‍ സ്‌പോയ്‌ലര്‍ എന്നിവയാണ് എക്‌സ്റ്റീരിയറിലെ പ്രധാന കൂട്ടിച്ചേര്‍ക്കലുകള്‍. ഡോര്‍ വൈസറുകളും നല്‍കിയിരിക്കുന്നു.

ഇന്റീരിയറില്‍ അപ്‌ഹോള്‍സ്റ്ററി കുറെക്കൂടി പ്രീമിയം നിലവാരത്തിലുള്ളതാക്കിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡില്‍ വുഡന്‍ ഫിനിഷ് പാനല്‍ നല്‍കിയിരിക്കുന്നു.

സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ല എന്നത് പറയേണ്ടതില്ലല്ലോ. 1.5 ലിറ്റര്‍ ശേഷിയുള്ള, ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമമായ ഡീസല്‍ എന്‍ജിന്‍ (ലിറ്ററിന് 25.8 കിലോമീറ്റര്‍ മൈലേജ്) ഈ വാഹനത്തിലാണുള്ളത്. 1.2 ലിറ്ററിന്റെ ഐവിടെക് പെട്രോള്‍ എന്‍ജിനും ഹോണ്ട അമേസിലുണ്ട്. ഈ എന്‍ജിന്‍ ലിറ്ററിന് 18 കിലോമീറ്റര്‍ മൈലേജ് പകരുന്നു.

അമേസിന്റെ വിഎക്‌സ്, എസ് എന്നീ വേരിയന്റുകള്‍ക്കൊപ്പമേ പ്രത്യേക പതിപ്പ് ലഭിക്കൂ. പുതിയ സവിശേഷതകള്‍ ചേര്‍ക്കുന്നതോടെ കാറിന്റെ വിലല്‍ 71,861 രൂപ വര്‍ധന വരും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Tuesday, April 15, 2014, 18:46 [IST]
English summary
Honda India is celebrating the success of their Amaze compact sedan, which has managed to achieve a record 80,000 sales in the first year of launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X