ഹോണ്ട അമേസ് ഗിന്നസ് ബുക്കില്‍ കേറി!
ഹോണ്ട അമേസ് കാര്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം കണ്ടെത്തി. ഒരു രാജ്യത്തിനകത്ത് ഒരു കാര്‍ നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണ് ഹോണ്ട അമേസിന്റെ 'അമേസിങ്‌ലി ഇന്ത്യന്‍ കാംപൈന്‍' യാത്ര.
ഹോണ്ട ഇന്ത്യയുടെ പ്രചാരണപരിപാടിയില്‍ സെലിബ്രിറ്റി എഴുത്തുകാരന്‍ ചേതന്‍ ഭഗത് പങ്കാളിയാണ്.
സെപ്തംബര്‍ 15നായിരുന്നു ഹോണ്ട അമേസിന്റെ യാത്ര തുടങ്ങിയത്. 54 ദിവസം നീണ്ടുനിന്നു യാത്ര. 23,800 കിലോമീറ്റര്‍ ദൂരം പിന്നിട്ട ഈ കാര്‍യാത്ര നാനൂറോളം ഇന്ത്യന്‍ നഗരങ്ങളിലേക്ക് കടന്നുചെല്ലുകയുണ്ടായി.

ഈ റെക്കോഡ് ഹോണ്ട അമേസ് കാറിന്റെ വിശ്വാസ്യത, ഈടുനില്‍പ് തുടങ്ങിയ ഗുണങ്ങളെയാണ് എടുത്തുകാട്ടുന്നതെന്ന് കമ്പനി സിഇഒ ഹിരൊനൊരി കനയാമ അറിയിച്ചു.
ഹോണ്ട നിര്‍മിച്ച പുതിയ ഡീസല്‍ എന്‍ജിനോടൊപ്പമാണ് അമേസ് സെഡാന്‍ വിപണി പിടിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഹോണ്ട ഡീസല്‍ എന്‍ജിന്‍ ഉപഭോക്താക്കളെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഇന്ത്യയില്‍ ഏതൊരു കാറിനെക്കാളും മികച്ച ഇന്ധനക്ഷമത (25.8) ഡീസല്‍ അമേസ് നല്‍കുന്നുണ്ട്.
ഹോണ്ടയുടെ ഉപഭോക്തൃഗണം വിശാലമാക്കുവാനും അമേസ് സഹായകമായിട്ടുണ്ട്. അമേസ് വാങ്ങിയ ആളുകളില്‍ 80 ശതമാനം പേരും ആദ്യമായാണ് ഒരു ഹോണ്ട കാര്‍ വാങ്ങുന്നത് എന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കാറിന് നിലവിലുള്ള കാത്തിരിപ്പ് സമയം കുറച്ചുകൊണ്ടുവരാന്‍ ഹോണ്ട പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








