അമേസ് സെഡാന്‍ 88,000 വിറ്റു
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ലോഞ്ച് ചെയ്ത അമേസ് സെഡാന്റെ 88,000 മോഡലുകള്‍ വിറ്റുപോയതായി ഹോണ്ട അറിയിക്കുന്നു. സെഗ്മെന്റില്‍ സ്വിഫ്റ്റ് സെഡാടന്‍ പോലെയൊരു വാഹനത്തോട് ഏറ്റുമുട്ടി നേടിയ ഈ വില്‍പന ശ്രദ്ധേയം തന്നെയാണ്.
നാലു മീറ്ററിനു താഴെ വലിപ്പമുള്ള ഹോണ്ട അമേസ് സെഡാന്‍ ഇന്ത്യയിലെത്തിയത് 1.5 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനുമായാണ്. ഇന്ത്യയില്‍ ഹോണ്ട ഓഫര്‍ ചെയ്യുന്ന ആദ്യത്തെ ഡീസല്‍ എന്‍ജിന്‍ കാറായി അമേസ് സെഡാന്‍ മാറി.

ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.2 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചും ഈ വാഹനം പുറത്തിറങ്ങുന്നുണ്ട്. ഇതേ എന്‍ജിന്‍ തന്നെയാണ് അമേസിന്റെ ഹാച്ച്ബാക്ക് രൂപമായ ബ്രിയോയിലും ചേര്‍ത്തിരിക്കുന്നത്.
സെഗ്മെന്റില്‍ വലിയ രാസമാറ്റങ്ങള്‍ കൊണ്ടുവന്ന വാഹനമാണ് ഹോണ്ട അമേസെന്ന് ഹോണ്ടയുടെ സീനിയര്‍ വൈസ് പ്രസിഡണ്ടും മാര്‍ക്കറ്റിങ് തലവന്‍ പറയുന്നു. ഇന്ത്യയിലെ വലിയൊരു വിഭാഗം ഓട്ടോമൊബൈല്‍ ഉപഭോക്താക്കളിലേക്ക് കമ്പനിയെ എത്തിച്ചത് അമേസാണ്.
കഴിഞ്ഞ മാസത്തെ വില്‍പനാക്കണക്കുകളിലും ഹോണ്ട മുന്നില്‍ത്തന്നെയാണുള്ളത്. 17.81 ശതമാനം വില്‍പനാവളര്‍ച്ചയാണ് ഈ വാഹനം പ്രകടിപ്പിക്കുന്നത് ഇപ്പോള്‍.


Click it and Unblock the Notifications








