ഹോണ്ട ഇന്ത്യയ്ക്ക് വന്‍ വളര്‍ച്ച

Written By:

രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ വിപണിയിലെ മാന്ദ്യം നീങ്ങിത്തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയോ എന്ന് ജൂലൈ മാസത്തിലെ വില്‍പനക്കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് തോന്നാനിടയുണ്ട്. മിക്ക വാഹനനിര്‍മാതാക്കളും വില്‍പനയില്‍ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഹോണ്ട ഇന്ത്യ വളര്‍ന്നിരിക്കുന്നത് 40 ശതമാനം കണ്ടാണ്.

ജൂലൈ മാസത്തില്‍ 15,709 വാഹനങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട് ഹോണ്ട ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഹോണ്ട വിറ്റിരുന്നത് 11,223 വാഹനങ്ങളാണ്. ഇത് 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നത്.

സിറ്റി, അമേസ് എന്നീ സെഡാനുകളാണ് ഹോണ്ടയെ വിപണിയിലെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നത്. ഹോണ്ടയില്‍ നിന്ന് ഈയിടെ പുറത്തിറങ്ങിയ മൊബിലിയോ എംപിവിക്കും മികച്ച വിപണിപ്രതികരണം ലഭിക്കുന്നുണ്ട്. പതിനായിരത്തിലധികം ബുക്കിങ് ഈ മോഡലിന് ലഭിച്ചതായി ഹോണ്ട ഇന്ത്യയുടെ മാര്‍ക്കറ്റിങ് തലവന്‍ ജ്ഞാനേശ്വര്‍ സിങ് പറയുന്നു.

To Follow DriveSpark On Facebook, Click The Like Button
Honda Cars India Limited Sales Grow In July

മൊബിലിയോ ഇന്ത്യയില്‍ വിജയിക്കുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് ജ്ഞാനേശ്വര്‍ സിങ് അഭിപ്രായപ്പെടുന്നു. ഹോണ്ട രാജ്യത്തിന്റെ നിരത്തിലെത്തിക്കുന്ന ആദ്യത്തെ എംപിവിയാണ് മൊബിലിയോ എന്ന പ്രത്യേക കൂടിയുണ്ട്.

പെട്രോളിലും ഡീസലിലും ലഭിക്കുന്ന മൊബിലിയോ എംപിവിയുടെ വില തുടങ്ങുന്നത് 6.49 ലക്ഷത്തിലാണ്. ഇതിനകം തന്നെ മൊബിലിയോയുടെ 3,365 മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്.

English summary
July seems to be a good month for most manufacturers as most of them have reported growth.
Story first published: Saturday, August 2, 2014, 11:47 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark