ഹോണ്ട 18 ശതമാനം വളര്‍ന്നു

Written By:

വിപണി മാന്ദ്യത്തിനിടയിലും സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്തുവാന്‍ ഹോണ്ടയ്ക്ക് സാധിക്കാറുണ്ട്. ഇത് കമ്പനി നേടിയെടുത്തിട്ടുള്ള വിശ്വാസ്യതയുടെ കൂടി തെളിവാണെന്നു പറയാം. മാന്ദ്യത്തില്‍ തന്നെ സഞ്ചരിച്ച കഴിഞ്ഞ മാസത്തിലും ഹോണ്ട 18 ശതമാനം വില്‍പനാവളര്‍ച്ച പ്രകടിപ്പിച്ചതാണ് പുതിയ വാര്‍ത്ത.

2014 മെയ് മാസത്തിലെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൊത്തം 13,362 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട വിറ്റഴിച്ചിട്ടുള്ളത്.

To Follow DriveSpark On Facebook, Click The Like Button
Honda Cars India Sales Report

ഏറ്റവും കൂടുതല്‍ വിറ്റ വാഹനങ്ങള്‍, നമ്മള്‍ പ്രതീക്ഷിച്ചതു പോലെ സിറ്റി, അമേസ് മോഡലുകള്‍ തന്നെയാണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഹോണ്ട വിറ്റഴിച്ചത് 11,342 യൂണിറ്റായിരുന്നു. ഇത്തവണയത് 13,362 യൂണിറ്റായാണ് ഉയര്‍ന്നത്. 18 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയാണിത് കാണിക്കുന്നത്.

നടപ്പുവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങള്‍ പരിഗണിച്ചാലും വില്‍പനാനിരക്ക് അനുകൂലമാണ്. 23 ശതമാനം വളര്‍ച്ച ഈ മാസങ്ങളില്‍ കൈവരിച്ചു. വിറ്റഴിച്ചത് 24,402 യൂണിറ്റ്. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ വില്‍പന 19,830 യൂണിറ്റായിരുന്നു എന്നറിയുക.

കൂടുതല്‍... #honda #ഹോണ്ട
English summary
Honda Cars India Ltd. (HCIL) has reported a growth in its monthly domestic sales of 18 percent during the month of May 2014.
Story first published: Monday, June 2, 2014, 19:25 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark