ഹോണ്ട സിറ്റി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

ഹോണ്ട സിറ്റി സെഡാന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ദില്ലിയില്‍ വെച്ചാണ് ലോഞ്ച് നടന്നത്. സിറ്റിയുടെ ഡീസല്‍ പതിപ്പും ഇതോടൊപ്പം വിപണിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലാണ് ഹോണ്ട സിറ്റിയുടെ പുതുക്കിയ രൂപം അവതരിപ്പിക്കപ്പെട്ടത്. ഡീസല്‍ എന്‍ജിന്‍ പേറി വരുന്നു എന്നതിനാല്‍ വലിയ ആകാംക്ഷ ഈ വാഹനത്തെ ചുറ്റിപ്പറ്റി വളര്‍ന്നു. പുതിയ സിറ്റിയുടെ വിലയും വിവരങ്ങളും താഴെ അറിയാം.

To Follow DriveSpark On Facebook, Click The Like Button
ഇന്ധനക്ഷമത

ഇന്ധനക്ഷമത

ഹോണ്ട അമേസില്‍ നിലവിലുപയോഗിക്കുന്ന ഡീസല്‍ എന്‍ജിന്‍ (1.5 ലിറ്റര്‍ ഐ-ഡിടെക്) തന്നെയാണ് ഹോണ്ട സിറ്റി സെഡാനിലും ഉപയോഗിക്കുക. അമേസില്‍ നിന്ന് സിറ്റിയിലെത്തുമ്പോള്‍ ഈ എന്‍ജിന്റെ ഇന്ധനക്ഷമത വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന കാര്‍

ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന കാര്‍

അമേസില്‍ നിന്ന് സിറ്റി എറ്റെടുക്കുന്ന ബഹുമതിയാണിത്. ഏആര്‍എഐ നല്‍കുന്ന സാക്ഷ്യം സിറ്റി ഡീസല്‍ പതിപ്പിന്റെ മൈലേജ് നിരക്ക് ലിറ്ററിന് 26 കിലോമീറ്ററാണെന്നാണ്.

ഓട്ടോമാറ്റിക്കില്‍ അധിക മൈലേജ്!

ഓട്ടോമാറ്റിക്കില്‍ അധിക മൈലേജ്!

പെട്രോള്‍ എന്‍ജിന്‍ നല്‍കുന്ന മൈലേജ് ലിറ്ററിന് 17.8 കിലോമീറ്ററാണ്. ഇതില്‍ അസാധാരണമായ ഒരു സംഗതി കാണാനാവുക ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിലാണ്. സാധാരണ ഓട്ടോമാറ്റിക് പതിപ്പുകളില്‍ ഇന്ധനക്ഷമത വലിയ തോതില്‍ കുറയുകയാണ് ചെയ്യാറ്. എന്നാല്‍ സിറ്റിയുടെ ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 18 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ഡീസൽ എന്‍ജിന്‍ കരുത്ത്

ഡീസൽ എന്‍ജിന്‍ കരുത്ത്

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 100 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും പകരുന്നു.

പെട്രോൾ എൻജിൻ കരുത്ത്

പെട്രോൾ എൻജിൻ കരുത്ത്

1.5 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിന്‍ 119 പിഎസ് കരുത്തും 145 എന്‍എം ചക്രവീര്യവും പകരുന്നു.

ഹോണ്ട സിറ്റി പെട്രോള്‍ വിലകൾ

ഹോണ്ട സിറ്റി പെട്രോള്‍ വിലകൾ

 • ഹോണ്ട സിറ്റി ഇഎംടി - 7.42 ലക്ഷം
 • ഹോണ്ട സിറ്റി എസ്എംടി - 8.04 ലക്ഷം
 • ഹോണ്ട സിറ്റി എസ്‌വിഎംടി - 8.49 ലക്ഷം
 • ഹോണ്ട സിറ്റി വിഎംടി - 8.99 ലക്ഷം
 • ഹോണ്ട സിറ്റി വിഎക്‌സ്എംടി - 9.93 ലക്ഷം
 • ഹോണ്ട സിറ്റി എസ്എക്‌സ്എടി - 9.49 ലക്ഷം
 • ഹോണ്ട സിറ്റി വിഎക്‌സ്എടി - 10.98 ലക്ഷം
ഹോണ്ട സിറ്റി ഡീസല്‍ വിലകള്‍

ഹോണ്ട സിറ്റി ഡീസല്‍ വിലകള്‍

 • ഹോണ്ട സിറ്റി ഇഎംടി - 8.62 ലക്ഷം
 • ഹോണ്ട സിറ്റി എസ്എംടി - 9.24 ലക്ഷം
 • ഹോണ്ട സിറ്റി എസ്‌വിഎംടി - 9.66 ലക്ഷം
 • ഹോണ്ട സിറ്റി വിഎംടി - 10.16 ലക്ഷം
 • ഹോണ്ട സിറ്റി വിഎക്‌സ്എംടി - 11.1 ലക്ഷം
English summary
Honda City sedan has been formally launched in Delhi, with the announcement of the prices.
Story first published: Tuesday, January 7, 2014, 16:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark