34.4 കിമി. മൈലേജില്‍ ഹോണ്ട സിറ്റി ഹൈബ്രിഡ് വിപണിയില്‍
ഹോണ്ട സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ജപ്പാന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന സിറ്റി മോഡലുകളില്‍ നിന്ന് ഡിസൈനിന്റെ കാര്യത്തില്‍ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല ഈ ജപ്പാന്‍ ഹൈബ്രിഡ് പതിപ്പില്‍.
ഹൈബ്രിഡ് സിറ്റിയെ അടുത്തറിയാം താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

എന്‍ജിനും മോട്ടോറും
ഹോണ്ടയുടെ 'സ്‌പോര്‍ട് ഹൈബ്രിഡ് ഇന്റലിജന്റ് ഡ്യുവല്‍ ക്ലച്ച് ഡ്രൈവ്' (i-DCD) സംവിധാനമാണ് ഈ കാറിലുള്ളത്. 1.5 ലിറ്റര്‍ ശേഷിയുള്ള ഐ-വിടെക് പെട്രോള്‍ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് വാഹനത്തിന് കരുത്ത് പകരുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ ചക്രങ്ങളിലേക്ക് എന്‍ജിന്‍ കരുത്ത് പകരുന്നത്.

'ഇന്റലിജന്റ് പവര്‍ യൂണിറ്റ്'
'ഇന്റലിജന്റ് പവര്‍ യൂണിറ്റ്' എന്ന പേരില്‍ ഹോണ്ട വികസിപ്പിച്ചെടുത്തിട്ടുള്ള ഹൈബ്രിഡ് സാങ്കേതികത സിറ്റി ഹൈബ്രിഡ് കാറിന്റെ ഭാഗമാണ്. ലിഥിയം അയേണ്‍ ബാറ്ററി അടക്കമുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് ഈ സാങ്കേതികസന്നാഹം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

മൈലേജ്
ഉയര്‍ന്ന ഇന്ധനക്ഷമതയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ലിറ്ററിന് 34.4 കിലോമീറ്റര്‍ മൈലേജ് പകരുന്നു സിറ്റി ഹൈബ്രിഡ്.

ഹോണ്ട ഗ്രേസ്
ഹോണ്ട ഗ്രേസ് എന്ന പേരിലാണ് സിറ്റി സെഡാന്‍ ജപ്പാന്‍ വിപണിയില്‍ അവതരിച്ചിട്ടുള്ളത്. എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, ബുട്ട്‌ലിഡില്‍ ഒരു സ്‌പോയ്‌ലര്‍ തുടങ്ങിയവ വാഹനത്തിന്റെ എക്‌സ്റ്റീയറില്‍ കാണാവുന്നതാണ്. ഏറ്റവുമുയര്‍ന്ന പതിപ്പില്‍ 16 ഇഞ്ച് അലോയ് വീലുകള്‍ ചേര്‍ത്തിട്ടുണ്ട്. മറ്റു പതിപ്പുകളിലെല്ലാം 15 ഇഞ്ച് അലോയ്കളാണുള്ളത്.

വില
ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ 10.14 ലക്ഷം രൂപ വരുന്നുണ്ട് സിറ്റി ഹൈബ്രിഡിന്റെ ജപ്പാനിലെ വില. തുടക്കത്തില്‍, മാസം 300 ഹൈബ്രിഡ് സിറ്റികള്‍ വില്‍ക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഹോണ്ട അക്കോര്‍ഡിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ വിപണിയുടെ തല്‍ക്കാലസ്ഥിതിയില്‍ സിറ്റി സെഡാന്‍ കൂടി വരുമെന്ന് പറയാനൊക്കില്ല.


Click it and Unblock the Notifications








