ഹോണ്ട സിറ്റിയുടെ മസിലന്‍ മ്യൂജന്‍ പതിപ്പ് എത്തി
ഹോണ്ടയുടെ പെര്‍ഫോമന്‍സ് കാര്‍ വിഭാഗമായ മ്യൂജനില്‍ നിന്ന് നേരത്തെ ഹോണ്ട ജാസ്സിന്റെ പെര്‍ഫോമന്‍സ് പതിപ്പ് പുറത്തിറങ്ങിയത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ സ്‌പോര്‍ടി ശരീരവുമായി ഹോണ്ട മ്യൂജന്‍ സിറ്റി സെഡാന്‍ അവതരിച്ചതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഫിലിപ്പൈന്‍സിലാണ് വാഹനത്തിന്റെ അവതരണം നടന്നിരിക്കുന്നത്.
സിറ്റിയുടെ മ്യൂജന്‍ പതിപ്പിനെ അടുത്തറിയാം താഴെ താളുകളില്‍.

2014 സിറ്റി മ്യൂജന്‍ പ്രോട്ടോടൈപ്പ് നടപ്പുവര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

മ്യൂജനില്‍ നിന്നു പുറത്തുവരുന്ന സ്‌പോര്‍ടി ഡിസൈനുകള്‍ക്ക് ഫിലിപ്പൈന്‍സില്‍ വലിയ ഡിമാന്‍ഡുണ്ട്. ജപ്പാന്‍ കഴിഞ്ഞാല്‍ മ്യൂജന്റെ ഏറ്റവും വലിയ വിപണിയാണ് ഫിലിപ്പൈന്‍സ്.

ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള ഹോണ്ട സിറ്റി മ്യൂജനില്‍ ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിട്ടുള്ളത്. വാഹനത്തെ സ്‌പോര്‍ടിയാക്കുന്നതിനുള്ള സാങ്കേതികമാറ്റങ്ങള്‍ സിറ്റിയില്‍ വരുത്താനിരിക്കുന്നതേയുള്ളൂ. ഡിസൈനിനെക്കുറിച്ച് ഫിലിപ്പൈന്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളറിയുക എന്നതാണ് ഇപ്പോഴത്തെ അവതരണത്തിന്റെ ലക്ഷ്യം.

ഫ്രണ്ട് എയര്‍ സ്പ്ലിറ്റര്‍, റിയര്‍ എയര്‍ ഡിഫ്യൂസര്‍, സൈഡ് സ്‌കര്‍ട്ടുകള്‍, ബൂട്ട് ലിഡില്‍ ഘടിപ്പിച്ച ലിപ് സ്‌പോയ്‌ലര്‍, ബ്ലാക്ക് ഗ്രില്ല്, കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ഔട്‌സൈഡ് മിറര്‍, 17 ഇഞ്ച് അലൂമിനിയം വീലുകള്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങളടങ്ങിയ കിറ്റാണ് മ്യൂജന്‍ മോഡിഫിക്കേഷനില്‍ വരുന്നത്. ടെഫീറ്റ വൈറ്റി നിറമാണ് പ്രോട്ടോടൈപ്പിനുള്ളത്.


Click it and Unblock the Notifications








