സിവിക് ടൈപ്പ് ആര്‍: ഹോണ്ടയുടെ കരുത്തന്‍ കുതിര
ഹോണ്ട സിവിക് ടൈപ്പ് ആറിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എങ്ങും. 276 കുതിരശക്തിയുള്ള എന്‍ജിനുമായി വരുന്ന ഈ കണ്‍സെപ്റ്റ് മോഡല്‍ ഹോണ്ടയുടെ ഏക്കാലത്തെയും മികച്ച സ്‌പോര്‍ട്‌സ് സവിശേഷതകളുള്ള വാഹനമായിരിക്കുമെന്ന് വിധിയെഴുതപ്പെട്ടു കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ടൈപ്പ് ആര്‍ മോഡലുകളെയെല്ലാം കടത്തിവെട്ടുന്ന സവിശേഷതകളാണ് സിവിക് ടൈപ്പ് ആറിലുള്ളത്. വാഹനത്തിന്റെ കരുത്തന്‍ സ്വഭാവം ഡിസൈനില്‍ ഏറ്റവും വിദഗ്ധമായി പ്രതിഫലിപ്പിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിരിക്കുന്നു.
ഹോണ്ട സിവിക് ടൈപ്പ് ആറിനെ പരിചയപ്പെടാം താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഒക്ടോബര്‍ രണ്ടിനു തുടങ്ങുന്ന പാരിസ് മോട്ടോര്‍ഷോയില്‍ ഈ വാഹനത്തെ കാണാന്‍ കഴിയും. സിനിക് ടൈപ്പ് ആറിൻറെ ഡിസൈൻ ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ചിത്രത്തിൽ സ്പോയ്ലറിലേക്കു കയറിനിൽക്കുന്ന റിയർ ലൈറ്റ് ശ്രദ്ധിക്കുക. ഇത്തരം നിരവധി പുതുമകൾ വാഹനത്തിൽ പരീക്ഷിച്ചിട്ടുണ്ട്.

7,000 ആര്‍പിഎമ്മില്‍ പരമാവധി 280 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ എന്‍ജിനാണ് സിവിക് ടൈപ്പ് ആറിലുള്ളത്.

ഒരു 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സായിരിക്കും ഈ മോഡലിനൊപ്പം ചേര്‍ക്കുന്നത്.

ട്രാക്കിലെ ഉപയോഗത്തിന് യോജിക്കുന്ന വിധത്തില്‍ ട്രാന്‍സ്മിഷന്‍ സവിശേഷതകളില്‍ മാറ്റം വരുത്താന്‍ സാധിക്കും ഈ വാഹനത്തില്‍. 'പ്ലസ് ആര്‍' എന്നു പേരിട്ടിട്ടുള്ള മോഡില്‍ സിവിക് ടൈപ്പ് ആര്‍ ട്രാക്കുപയോഗത്തിന് യോജിക്കുന്ന വിധത്തിലേക്ക് ട്രാന്‍സ്മിഷന്‍ നില മാറ്റും.


Click it and Unblock the Notifications








