കശ്മീര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഹോണ്ടയുടെ 3 കോടി രൂപ
പ്രളയബാധിത പ്രദേശമായ ജമ്മു കശ്മീരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജാപ്പനീസ് കമ്പനിയായ ഹോണ്ട 3 കോടി രൂപ സംഭാവന ചെയ്തു.
വെള്ളപ്പൊക്കം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനും മേഖലയിലെ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നതിനു വേണ്ടിയാണ് ഹോണ്ടയുടെ സംഭാവന. പ്രധാനമന്ത്രിയുടെ ദുതാശ്വാസ ഫണ്ടിലേക്ക് ഈ തുക സംഭാവന ചെയ്തതായി ഹോണ്ട അറിയിക്കുന്നു.

വെള്ളപ്പൊക്കം മുലം ദുരിതമനുഭവിക്കുന്നവരോടുള്ള തങ്ങളുടെ അനുതാപമറിയിക്കുന്നതിനൊപ്പം അവര്‍ക്കുള്ള ആശ്വാസമായി തങ്ങള്‍ ഒരു തുക സംഭാവന ചെയ്യുന്നതായി ഹോണ്ട സിഇഒ യോഷിയുകി മാറ്റ്‌സുമോട്ടോ പറഞ്ഞു.
തകര്‍ക്കപ്പെട്ട ജീവിത സാഹചര്യങ്ങള്‍ പുനസ്സൃഷ്ടിക്കുന്നതിന് തങ്ങളുടെ സംഭാവനയും അതിന്റേതായ പങ്കു വഹിക്കുമെന്ന് ഹോണ്ട പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








