സിറ്റിയും അമേസും ഹോണ്ടയെ മണ്ടിക്കുന്നു
രാജ്യത്തെ ഓട്ടോവിപണി മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ ചില ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ കനിഞ്ഞുവല്‍കിയെങ്കിലും അനുകൂലമെന്നു പറയാവുന്ന സൂചനകള്‍ ഇനിയും കാണേണ്ടതായിട്ടാണുള്ളത്. മാരുതി സുസൂക്കിയും ഹ്യൂണ്ടായിയും പോലുള്ള കമ്പനികളെല്ലാം വളര്‍ച്ചയിടിഞ്ഞ് ക്ഷീണത്തിലാണ്. ഈ സന്ദര്‍ഭത്തിലും ഹോണ്ട അതിന്റെ സ്ഥിരത കൈവിടുന്നില്ല എന്നതാണ് വാര്‍ത്ത.
മാന്ദ്യകാലത്തും 123 ശതമാനം വളരാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിറ്റിയുടെ പുതുക്കിയ പതിപ്പാണ് ഹോണ്ടയെ വേഗത്തിലോടാന്‍ സഹായിക്കുന്നത്. 14,543 ഹോണ്ട കാറുകളാണ് ഫെബ്രുവരിയില്‍ ആകെ വിറ്റഴിച്ചത്. ഇതില്‍ 7213 എണ്ണവും ഹോണ്ട സിറ്റി സെഡാനാണ്.

സിറ്റി സെഡാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം നടത്തുന്നത് അമേസ് ചെറു സെഡാനാണ്. കഴിഞ്ഞ വര്‍ഷം ഇതാ കാലയളവില്‍ ഹോണ്ട വിറ്റഴിച്ചത് 6510 യൂണിറ്റ് മാത്രമായിരുന്നു.
ഹോണ്ട സിറ്റിക്ക് ലഭിക്കുന്ന വമ്പിച്ച വരവേല്‍പ്പ് തങ്ങളെ വന്‍തോതില്‍ സന്തോഷിപ്പിക്കുന്നതായി ഹോണ്ട സീനിയര്‍ വൈസ് പ്രസിഡന്‍ഡ് ജ്ഞാനേശ്വര്‍ സിങ് പറഞ്ഞു.
2013 ഏപ്രിൽ മുതൽ 2014 ഫെബ്രുവരി വരെയുള്ള കണക്കെടുക്കുന്പോളും ഹോണ്ടയുടെ വളർച്ചാനിരക്ക് ശുഭകരമാണെന്നു കാണാം. 83 ശതമാനം വളർച്ചയാണ് ഇക്കാലയളവിൽ ഹോണ്ട രേഖപ്പെടുത്തിയിരിക്കുന്നത്. 115,913 യൂണിറ്റ് വിൽപന ഈ കലയളവിൽ നടന്നു. ഇതിനു മുൻപത്തെ വർഷം ഇതെ കാലയളവിൽ മൊത്തം വിൽപന 63,439 യൂണിറ്റായിരുന്നു.


Click it and Unblock the Notifications