ഹോണ്ട മഹീന്ദ്രയെ പിന്തള്ളും?
സാമ്പത്തികമാന്ദ്യകാലത്തും ഹോണ്ട അതിന്റെ വിപണിസ്ഥിരത നിലനിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്. ഈയിടെയുണ്ടായ മികച്ച ലോഞ്ചുകള്‍ (അമേസ്, സിറ്റി) ഹോണ്ടയെ വലിയ തോതില്‍ സഹായിക്കുന്നു.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹോണ്ട ഇന്ത്യ രാജ്യത്തെ പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുന്നതിനെക്കുറിച്ചാണ്.
നടപ്പ് മാസത്തില്‍ ഹോണ്ടയുടെ വില്‍പന 18,000ത്തിനും 20,000ത്തിനും ഇടയിലായിരിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. ഇതോടെ വില്‍പനയില്‍ മഹീന്ദ്ര ഇന്ന് കയ്യടക്കിയ സ്ഥാനത്തേക്കാണ് ഹോണ്ട കടന്നിരിക്കാന്‍ പോകുന്നത്.

മാരുതി സുസൂക്കിയാണ് ഇന്ത്യയില്‍ പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്നത്. ഹ്യൂണ്ടായി രണ്ടാം സ്ഥാനത്ത് വരുന്നു.
ഫെബ്രുവരിയില്‍ 15,700 യൂണിറ്റ് മാത്രമായിരുന്നു ഹോണ്ടയുടെ വില്‍പന. മാര്‍ച്ചിലിത് 14,300 ആയി താഴുകയും ചെയ്തു. നടപ്പ് മാസത്തില്‍ ഇത് 18,000 വരെയെങ്കിലും എത്തിക്കാന്‍ കഴിയുമെന്നാണ് ഹോണ്ടയുടെ വിശ്വാസം.
ഹോണ്ട മൊബിലിയോയുടെ ലോഞ്ച് അടുത്തുതന്നെ നടക്കും. ഈ ലോഞ്ച് സംഭവിക്കുന്നതോടെ വില്‍പന ഇനിയും കുതിച്ചുയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications








