ഹോണ്ട മൊബിലിയോ കയറ്റുമതി ചെയ്യും

By Santheep

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യന്‍ വിപണിയിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. ജൂലൈ മാസത്തില്‍ തന്നെ വാഹനത്തെ ഇന്ത്യയുടെ നിരത്തുകളില്‍ കാണാന്‍ കഴിഞ്ഞേക്കും. വാഹനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിനു മുന്‍പു തന്നെ കയറ്റുമതി തുടങ്ങുവാന്‍ ഹോണ്ടയ്ക്ക് പദ്ധതിയുണ്ടെന്നറിയുന്നു.

മാരുതി സുസൂക്കി എര്‍റ്റിഗ, ഡാറ്റ്‌സന്‍ ഗോ പ്ലസ് എന്നീ വാഹനങ്ങളാണ് മൊബിലിയോ എംപിവിയുടെ എതിരാളികള്‍. ഇവര്‍ക്കിടയില്‍ തന്ത്രപരമായ ഒരു സ്ഥാനത്ത് വാഹനം നിലയുറപ്പിച്ചേക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

Honda India May Export The Mobilio

ഇന്ത്യയില്‍ നിന്ന് നേപ്പാള്‍, ഭൂട്ടാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് മൊബിലിയോ കയറ്റുമതി ചെയ്യുകയാണ് ഹോണ്ടയുടെ പദ്ധതി. ഈ രാജ്യങ്ങളിലേക്ക് മറ്റു മോഡലുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട് ഹോണ്ട ഇന്ത്യ. മൊബിലിയോയുടെ വരവ് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഹോണ്ട കരുതുന്നു. മാസത്തില്‍ അയ്യായിരത്തോളം വാഹനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനിക്ക് കഴിയുന്നുണ്ട്.

മൊബിലിയോ എംപിവി പെട്രോളിലും ഡീസലിലും വിപണിയില്‍ ലഭിക്കും. 1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനില്‍ മാന്വല്‍ ട്രാന്‍സ്മിഷനും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ക്കുമെന്നു കരുതാം. 1.5 ലിറ്റര്‍ ശേഷിയുള്ള ഐ ഡിടെക് ഡീസല്‍ എന്‍ജിന്‍ മാന്വല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും ലഭിക്കുക.

Article Published On: Monday, June 9, 2014, 14:55 [IST]
English summary
The Japanese four wheeler giant Honda India had recently showcased its soon to launch MPV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X