മൂന്നു വര്‍ഷത്തിനകം കാര്‍ വില്‍പന 3 ലക്ഷമാക്കാന്‍ ഹോണ്ട
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ വാര്‍ഷികവില്‍പന മൂന്നു ലക്ഷമായി ഉയര്‍ത്താന്‍ ഹോണ്ട ഇന്ത്യ പദ്ധതിയിടുന്നു. പുതിയ മോഡലുകളും ഡീസല്‍ എന്‍ജിന്‍ പതിപ്പുകളുമെല്ലാമായി വിപണിയില്‍ കൂടുതല്‍ വിശാലമായ ഇടം സ്വന്തമാക്കുകയാണ് ഹോണ്ട ഇപ്പോള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ എംപിവിയായ മൊബിലിയോ കുറച്ചുദിവസം മുമ്പ് ലോഞ്ച് ചെയ്തിരുന്നു.
കാര്‍ വില്‍പനയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍.

2017 ആകുമ്പോഴേക്ക് ഇന്ത്യയിലെ വില്‍പന മൂന്നു ലക്ഷമാക്കി ഉയര്‍ത്തുന്നതോടൊപ്പം ഏഷ്യയിലെ മൊത്തം വില്‍പന 6 ലക്ഷമായി ഉയര്‍ത്താനും ഹോണ്ട ലക്ഷ്യമിട്ടിട്ടുണ്ട്. ഹോണ്ട മൊബിലിയോ, പുതിയ സിറ്റി സെഡാന്‍, എന്‍ട്രിലെവല്‍ മോഡലായ അമേസ് എന്നിവയുടെ സഹായത്തോടെ ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്താന്‍ ഹോണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടുകൂടി ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക് വിപണിയില്‍ പ്രവേശിക്കുന്നതോടെ വില്‍പന ഇനിയും ഉയര്‍ത്താനാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.
രാജ്യത്ത് രണ്ടു പ്ലാന്റുകളിലായാണ് ഹോണ്ട കാറുകളുടെ ഉല്‍പാദനം നടക്കുന്നത്. ഇവയ്ക്ക് 2.4 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാനുള്ള ശേഷിയുണ്ട്.


Click it and Unblock the Notifications








