ഹോണ്ട ഇന്ത്യ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു
ഹോണ്ട ആഗോളതലത്തില്‍ നടത്തിയ ഒരു വന്‍ തിരിച്ചുവിളിയെക്കുറിച്ച് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ? ഈ തിരിച്ചുവിളിയില്‍ ഇന്ത്യയില്‍ വിറ്റഴിച്ച വാഹനങ്ങള്‍കൂടി ഉള്‍പെട്ടിട്ടുള്ളതായി ഹോണ്ട ഇന്ത്യ അറിയിക്കുന്നു. എയര്‍ബാഗുമായി ബന്ധപ്പെട്ട തകരാറാണ് തിരിച്ചുവിളിക്ക് കാരണമായിട്ടുള്ളത്.
2003ല്‍ ഇന്ത്യയില്‍ നിര്‍മിച്ച ഹോണ്ട അക്കോര്‍ഡ് സെഡാനുകള്‍ തിരിച്ചുവിളിച്ച വാഹനങ്ങളിലുള്‍പെടുന്നു. 1,085 മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. 2003ല്‍ തന്നെ നിര്‍മിച്ച ഹോണ്ട സിആര്‍വി എസ്‌യുവികളും തിരിച്ചുവിളിയിലുള്‍പെട്ടിട്ടുണ്ട്. 252 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ഹോണ്ട സിആര്‍വിയുടെ 2002ല്‍ നിര്‍മിച്ച ഒരു മോഡലും തിരിച്ചുവിളിച്ചിട്ടുണ്ട്.
പാസഞ്ചര്‍ സൈഡ് എയര്‍ബാഗിന്റെ ഇന്‍ഫ്‌ലേറ്ററിനാണ് തകരാറ് പറ്റിയിട്ടുള്ളത്. ഹോണ്ടയ്ക്ക് എയര്‍ബാഗ് വിതരണം ചെയ്ത കമ്പനിയുടെ പക്കല്‍ സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വേറെയും നിരവധി കമ്പനികള്‍ ഇതേ എയര്‍ബാഗുപയോഗിച്ച് പ്രശ്‌നത്തിലായിരുന്നു.

എയര്‍ബാഗിന്റെ തകരാര്‍ നിമിത്തം ഇന്ത്യയില്‍ ഇന്നുവരെ യാതൊരു പ്രശ്‌നവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹോണ്ട അറിയിക്കുന്നു.
വാഹന ഉടമകള്‍ക്ക് തങ്ങളുടെ കാര്‍ തിരിച്ചുവിളിയിലുള്‍പെട്ടതാണോ എന്നറിയാന്‍ ഹോണ്ട ഇന്ത്യയുടെ വെബ്‌സൈറ്റില്‍ (www.hondacarindia.com) സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. വാഹനം തിരിച്ചറിയുന്നതിനായി വാഹനത്തിന്റെ 17 അക്കങ്ങളുള്ള ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്തു നല്‍കണം ഇവിടെ.
ഇന്നത്തെ വീഡിയോ:
ആംബുലന്‍സുകളോട് ഇന്ത്യക്കാര്‍ ചെയ്യുന്നത്
ഹൃദയാഘാതം സംഭവിച്ച ഒരു രോഗിയെ ആശുപത്രിയിലേക്കു മാറ്റാന്‍ പോകുന്ന ആംബുലന്‍സിലേക്ക് എത്തിച്ചുനോക്കുന്ന ഓരു വിവരദോഷി പറയുന്നു: 'അതിനകത്താരുമില്ല!' ഇത് നമ്മുടെ നിരത്തുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. ട്രാഫിക്കില്‍ കുടുങ്ങി അനങ്ങാനാവാതെ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ടു നില്‍ക്കുന്ന കാഴ്ച അതിദയനീയമാണ്. അതിനകത്ത് ആരായാലും ഞാനല്ലല്ലോ എന്ന സമാധാനം എല്ലാവരെയും ആംബുലന്‍സിന് വഴിയൊഴിഞ്ഞു കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എപ്പോഴും എമര്‍ജന്‍സി സര്‍വീസിലുള്ള ആംബുലന്‍സുകള്‍ക്കകത്ത് ആളുണ്ടോ എന്നു നോക്കി വിധി നിശ്ചയിക്കുന്ന കൂതറയായ മാനസികാവസ്ഥയിലേക്ക് നമ്മളെത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?


Click it and Unblock the Notifications








