ഹോണ്ട മൊബിലിയോ മാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നു
ലോഞ്ചിനു മുന്നോടിയായി മൊബിലിയോ എംപിവിയെ വ്യാപകമായി പ്രദര്‍ശിപ്പിക്കുകയാണ് ഹോണ്ട. രാജ്യത്തെ വിവിധ മാളുകളിലാണ് പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഉപഭോക്താക്കളിലേക്ക് കൂടുതല്‍ കാര്യക്ഷമമാ.ി വാഹനത്തെ എത്തിക്കുവാന്‍ മാളുകളിലെ പ്രദര്‍ശനം സഹായിക്കുന്നുണ്ട്.
സെഗ്മെന്റില്‍ ഏറ്റവും മികച്ച ഇന്റീരിയര്‍ സ്‌പേസ് പ്രദാനം ചെയ്യുന്ന മൊബിലിയോ ഇന്ത്യയില്‍ ഹിറ്റാകുമെന്നു തന്നെയാണ് കരുതേണ്ടത്. ബ്രിയോ പ്ലാറ്റ്‌ഫോമിനെ ആധാരമാക്കി നിര്‍മിക്കുന്ന ഈ എംപിവിയുടെ പുതിയ ചില ചിത്രങ്ങള്‍ ഹോണ്ട ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. അവ താഴെ കാണാം.

ക്ലിക്കിനീങ്ങുക

ജൂലൈ മാസത്തിലേക്കാണ് ഹോണ്ട മൊബിലിയോ എംപിവിയുടെ വിപണിപ്രവേശം തീരുമാനിച്ചിട്ടുള്ളത്. ബ്രിയോ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഈ വാഹനം ഇന്ത്യയിലെ മൂന്നാമത്തെ ഡീസല്‍ വാഹനമായിരിക്കും. നിലവില്‍ അമേസ് സെഡാന്‍, സിറ്റി സെഡാന്‍ എന്നിവയാണ് ഹോണ്ടയുടെ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍.

മാരുതി സുസൂക്കി എര്‍റ്റിഗയാണ് മൊബിലിയോയുടെ ഏറ്റവുമടുത്ത എതിരാളി. എര്‍റ്റിഗ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല വിപണിയില്‍. ഇവിടെ മൊബിലിയോയ്ക്ക് കാര്യമായ പ്രതീക്ഷയ്ക്ക് വകയുണ്ട്. മൊബിലിയോയുടെ വിപണിനിലപാട് ഇന്നോവ എംപിവിയുടെ താഴ്ന്ന വേരിയന്റിനെ വരെ ലക്ഷ്യം വെച്ചേക്കാം.

പെട്രോളിലും ഡീസലിലും വാഹനം ലഭിക്കും. 1.5 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുള്ളത്. 1.5 ഐവിടെക് പെട്രോള്‍സ എന്‍ജിന്‍ 119 പിഎസ് കരുത്തും 145 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്തേക്കും.

ഇന്തോനീഷ്യയിലാണ് ഹോണ്ട മൊബിലിയോ എംപിവി ആദ്യമായി എത്തിച്ചേര്‍ന്നത്, നടപ്പുവര്‍ഷം ആദ്യത്തില്‍. ലോഞ്ച് ചെയ്ത ആദ്യ മൂന്നുമാസങ്ങളില്‍ തന്നെ 25000 മൊബിലിയോ എംപിവികള്‍ വിറ്റഴിക്കാന്‍ ഹോണ്ടയ്ക്ക് സാധിച്ചിരുന്നു.


Click it and Unblock the Notifications








