ഹോണ്ട ബ്രിയോ, അമേസ്, സിആര്‍വി തിരിച്ചുവിളിച്ചു

ഹോണ്ട ഇന്ത്യ 2,338 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ബ്രിയോ, അമേസ്, സിആര്‍വി എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. എയര്‍ബാഗിന് തകരാറുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹോണ്ട തിരിച്ചുവിളി നടത്തുന്നത്.

ലോകത്തെമ്പാടുമായി ഹോണ്ട 70,000 കാറുകള്‍ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യയിലെ തിരിച്ചുവിളിയും എന്നാണറിയുന്നത്. എയര്‍ബാഗിന്റെ ഇന്‍ഫ്‌ലേറ്റര്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് കാരണം. ഇത് എയര്‍ബാഗ് പൊട്ടിത്തെറിക്കുന്നതിന് കാരണമാകുന്നുണ്ട്.

ജപ്പാന്‍ എയര്‍ബാഗ് നിര്‍മാതാവായ തകാറ്റയാണ് ഹോണ്ടയ്ക്ക് തകരാറുള്ള ഉല്‍പന്നങ്ങള്‍ വിതരണം ചെയ്തത്. ഇതേ കമ്പനിയുടെ എയര്‍ബാഗ് വാങ്ങി ഘടിപ്പിച്ച കാര്‍നിര്‍മാതാക്കളെല്ലാം കുടുങ്ങിയിരിക്കുകയാണ്. നിസ്സാന്‍ ഇത് പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച തിരിച്ചുവിളി നടത്തിയിരുന്നു.

Honda India To Replace Passenger Airbag In Brio, Amaze and CR-V

ബ്രിയോയുടെ 1,040 യൂണിറ്റും അമേസിന്റെ 1,235 യൂണിറ്റും സിആര്‍വിയുടെ 63 യൂണിറ്റുമാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ 2011നും ജൂലൈ 2014നും ഇടയില്‍ നിര്‍മിച്ച മോഡലുകളാണിവ.

തിരിച്ചുവിളിയിലുള്‍പെട്ട വാഹനങ്ങളുടെ ഉടമകളെ ഹോണ്ട വൈകാതെ തന്നെ ബന്ധപ്പെടുമെന്ന് ഹോണ്ട അറിയിക്കുന്നു. ഡ്രൈവര്‍ എയര്‍ബാഗുകളുടെ ഇന്‍ഫ്‌ലേറ്റര്‍ മാറ്റുകയാണ് വേണ്ടത്. ഇതിനായി ഉപഭോക്താവ് വാഹനം ഹോണ്ട സര്‍വീസ് സെന്ററുകളില്‍ എത്തിച്ചാല്‍ മാത്രം മതി. റിപ്പയറിങ് സൗജന്യമായി ചെയ്തു നല്‍കും.

എയര്‍ബാഗ് സിസ്റ്റത്തിന്റെ തെറ്റായ അസംബ്ലിങ് ആണ് പ്രശ്‌നത്തിന് കാരണണാകുന്നതെന്നാണ് അറിയുന്നത്. ഇക്കാരണത്താല്‍ എയര്‍ബാഗില്‍ അമിതമായ മര്‍ദ്ദം വരികയും അത് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പക്കലുള്ള ഹോണ്ട വാഹനം തിരിച്ചുവിളിയിലുള്‍പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇതുവഴി ചെല്ലുക.

More from DriveSpark

Article Published On: Tuesday, October 28, 2014, 12:37 [IST]
English summary
Honda Cars India Limited or HCIL has now announced that they would be recalling its Amaze, Brio and CR-V.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X