ഹോണ്ട ഇന്ത്യ വെബ്‌സൈറ്റില്‍ മൊബിലിയോ
ഇന്ത്യയുടെ എംപിവി വിപണി ആര്‍ത്തിയോടെ കാത്തിരിക്കുകയാണ് മൊബിലിയോയെ. ഈ പ്രതീക്ഷകളുടെ വിളക്കിലേക്ക് എണ്ണപകരുന്ന ഒരു വാര്‍ത്തയാണ് അറിയിക്കാനുള്ളത്. ഹോണ്ട ഇന്ത്യയുടെ വെബ്‌സൈറ്റില്‍ മൊബിലിയോ എംപിവി സ്ഥാനം പിടിച്ചു.
കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഹോണ്ട മൊബിലിയോ ലോഞ്ച് നടക്കുമെന്ന് വെബ്‌സൈറ്റ് അറിയിക്കുന്നുണ്ട്. കൃത്യമായ തിയ്യതി പറയുന്നില്ലെങ്കിലും 2014 രണ്ടാം പകുതിയോടെ വാഹനം വിപണിയിലെത്തുമെന്ന് അനുമാനിക്കാവുന്നതാണ്. അടുത്ത ഫെസ്റ്റിവല്‍ സീസണിലേക്കുള്ള ഹോണ്ടയുടെ തുരുപ്പുചീട്ടാണിത്.
ഹോണ്ടയുടെ ഗ്രെയ്റ്റര്‍ നോയ്ഡയിലെ പ്ലാന്റിലായിരിക്കും ഉല്‍പാദനം നടക്കുക.

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് മൊബിലിയോ എംപിവി നിര്‍മിച്ചിരിക്കുന്നത്. വശങ്ങളിലും പിന്‍വശത്തുമെല്ലാം മൗലികമായ ഡിസൈന്‍ ശൈലി കാണാമെങ്കില്‍ വാഹനത്തിന്റെ മുന്‍വശം ബ്രിയോ ഹാച്ച്ബാക്കിനോട് വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നു.
7 സീറ്റുകള്‍ മൊബിലിയോ എംപിവിക്കുണ്ടായിരിക്കും. പിന്‍സീറ്റുകള്‍ മടക്കിവെച്ച് ലഗ്ഗേജ് ഇടം കൂട്ടുവാന്‍ സൗകര്യമുണ്ടായിരിക്കും.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പ് മൊബിലിയോ വിപണിയില്‍ ലഭ്യമാകും. 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുണ്ടാവുക. 119 കുതിരകളുടെ കരുത്ത് പകരുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും മൊബിലിയോയിലെന്ന് കരുതുന്നവരുണ്ട്. ബ്രിയോയിലും അമേസിലും ഇതേ എന്‍ജിന്‍ ലഭ്യമാണ്. 1.5 ലിറ്ററിന്റെ 100 പിഎസ് കരുത്ത് പകരുന്ന ഐഡിടെക് ഡീസല്‍ എന്‍ജിനും മൊബിലിയോയില്‍ ചേര്‍ക്കും.
5.5 ലക്ഷത്തിന്റെ പരിസരത്തില്‍ വാഹനത്തിന് വില കണ്ടേക്കും.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ


Click it and Unblock the Notifications








