ഇന്ത്യാക്കാര്‍ ഗൂഗിളില്‍ ഏറ്റവും തെരഞ്ഞത് ഹോണ്ട മൊബിലിയോയെ

Written By:

ഗൂഗിള്‍ കഴിഞ്ഞവര്‍ഷം ഇന്ത്യാക്കാര്‍ ഏറ്റവുമധികം തെരഞ്ഞ കാര്‍നിര്‍മാതാവ് ഹോണ്ട. ഗൂഗിള്‍ സെയ്റ്റ്‌ഗെയ്‌സ്റ്റ് പുറത്തുവിട്ട വിശകലനങ്ങളിലാണ് ഈ വിവരമുള്ളത്. ഏറ്റവുമധികം പേര്‍ തെരഞ്ഞ കാര്‍മോഡല്‍ ഹോണ്ട മൊബിലിയോ ആണെന്നും വാര്‍ത്തകള്‍ പറയുന്നു.

സെര്‍ച്ചില്‍ രണ്ടാംസ്ഥാനത്തുവന്ന കാര്‍ നമ്മെ ഒരല്‍പം അത്ഭുതപ്പെടുത്തിയേക്കാം. ഷെവര്‍ലെ സ്പാര്‍ക്ക് ഹാച്ച്ബാക്കിനു വേണ്ടിയാണ് മൊബിലിയോയ്ക്കുശേഷം ഇന്ത്യാക്കാര്‍ കൂടുതല്‍ തെരഞ്ഞത്! ഷെവര്‍ലെയുടെ എല്ലാ മോഡലുകളും വില്‍പനയില്‍ നിലംപറ്റിയ കാലത്താണ് ഇത് സംഭവിക്കുന്നത്.

മൂന്നാംസ്ഥാനത്ത് വരുന്നത് മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയാണ്. സ്‌കോര്‍പിയോയുടെ പുതിയ പതിപ്പ് വരുന്നതിന്റെ ആരവത്തിലായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ പ്രണയികള്‍.

To Follow DriveSpark On Facebook, Click The Like Button
Honda is the most searched auto brand in google

ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയും ഏറ്റവും കൂടുതല്‍ തെരഞ്ഞ കാറുകളില്‍ വരുന്നുണ്ട്. എസ്‌യുവി, ക്രോസ്സോവര്‍ സെഗ്മെന്റിലാണ് വലിയ തോതിലുള്ള തെരച്ചിലുകള്‍ നടന്നിരിക്കുന്നത്.

രസകരമായ ഒരു സംഗതി ലംബോര്‍ഗിനിക്കുവേണ്ടി ഇന്ത്യാക്കാര്‍ നടത്തിയ വമ്പന്‍ തെരച്ചലാണ്. ഹ്യൂണ്ടായ് എക്‌സെന്റ്, ടാറ്റ സെസ്റ്റ് തുടങ്ങിയ പോപ്പുലര്‍ കാറുകളെക്കാള്‍ തെരച്ചിലുകള്‍ ലംബോര്‍ഗിനിക്കുവേണ്ടി ഇന്ത്യാക്കാര്‍ നടത്തിയിട്ടുണ്ട്. ഓട്ടോമൊബൈല്‍ പ്രണയികളുടെ ഇന്റര്‍നെറ്റ് സാന്നിധ്യമാകണം ഇതിനുകാരണമെന്നാണ് കരുതേണ്ടത്.

English summary
Honda is the most searched auto brand in google.
Story first published: Wednesday, December 17, 2014, 15:39 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark