ഹോണ്ട ജാസ്സ് വരാന്‍ ഇനിയും വൈകും

Written By:

ഹോണ്ട ജാസ്സ് ഹാച്ച്ബാക്കിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവ് 2015 മാര്‍ച്ച് മാസത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മലേഷ്യ, ഇന്തോനീഷ്യ, ഫിലിപ്പൈന്‍സ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഈ വാഹനം ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

ഈ വാഹനം ഇന്ത്യയില്‍ ഇതിനകം തന്നെ വില്‍പനയ്‌ക്കെത്തിയിട്ടുള്ള പുതിയ സിറ്റി സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് വിപണിയിലെത്തുന്നത്. നേരത്തെ ഇന്ത്യയില്‍ വില്‍പനയ്ക്കുണ്ടായിരുന്നെങ്കിലും ജാസ്സ് ഒരു പരാജയമായിരുന്നു. അന്നത്തെ വിപണിസാഹചര്യത്തില്‍ താങ്ങാനാവാത്ത വിലയാണ് ജാസ്സിനുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയ ശരീരഭാഷയുമായി വരുന്നത് പുതിയ ജാസ്സിനെ സ്വീകരിക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ വിപണി തയ്യാറാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ജാസ്സിന്റെ മുന്‍ പതിപ്പിനെക്കാള്‍ ഗാംഭീര്യം നിറഞ്ഞ ഡിസൈന്‍ സൗന്ദര്യമാണ് പുതിയ പതിപ്പിനുള്ളത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനത്തിനുണ്ടായിരിക്കും. 1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനാണ് ജാസ്സില്‍ ഘടിപ്പിക്കുക.

പെട്രോള്‍ എന്‍ജിന്‍ 88 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 109 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക. അമേസില്‍ ഘടിപ്പിച്ചിട്ടുള്ള 1.5 ഐ-ഡിടെക് 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജില്‍ ജാസ്സിലും ഇടം പിടിക്കും.

ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക 100 പിഎസ് കരുത്താണ്. 200 എന്‍എം ചക്രവീര്യം.

ലോകത്തില്‍ ഏറ്റവും വിശ്വസിക്കാവുന്ന കാറായി ഹോണ്ട ജാസ്സിന്റെ പുതിയ പതിപ്പിനെ തെരഞ്ഞെടുത്തിരുന്നു. ഓട്ടോ എക്‌സ്പ്രസ് ഡ്രൈവര്‍ പവര്‍ സര്‍വേ നടത്തിയ പഠനത്തിലാണ് ജാസ്സിനെ വിശ്വസിക്കാവുന്ന കാറുകളില്‍ ഒന്നാമനായി തെരഞ്ഞെടുത്തത്. സര്‍വേ തയ്യാറാക്കിയ വിശ്വാസ്യതാസൂചികയില്‍ 98 ശതമാനം സ്‌കോര്‍ ചെയ്താണ് ഹോണ്ട ജാസ്സ് മുന്നിലെത്തിയത്.

Cars താരതമ്യപ്പെടുത്തൂ

ഹോണ്ട ജാസ്സ്
ഹോണ്ട ജാസ്സ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Honda Cars India has announced a new Jazz slated for launch in March 2015.
Story first published: Tuesday, August 5, 2014, 19:03 [IST]
Please Wait while comments are loading...

Latest Photos