ഹോണ്ട മൊബിലിയോ ഇന്ത്യയിലെത്തി
ഇന്ത്യ ആകാംക്ഷയോടെ കാത്തിരുന്ന ഹോണ്ട മൊബിലിയോ എംപിവി എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തെക്കൂടാതെ ഹോണ്ടയുടെ ബൂത്തിലേക്ക് വേറെയും നിരവധി വാഹനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഹോണ്ട മൊബിലിയോ, ഹോണ്ട ജാസ്സ്, ഹൈബ്രിഡ് അക്കോര്‍ഡ്, എന്‍എസ്എക്‌സ് കണ്‍സെപ്റ്റ്, വിഷന്‍ എക്‌സ്എസ് കണ്‍സെപ്റ്റ് എന്നിവയാണ് ഹോണ്ടയുടേതായി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനങ്ങള്‍.

ഹോണ്ട മൊബിലിയോ
വലിപ്പം കൊണ്ട് സുസൂക്കി എര്‍റ്റിഗ സൃഷ്ടിച്ച പുതിയ സെഗ്മെന്റായ കോംപാക്ട് എംപിവി വിഭാഗത്തിലേക്കാണ് മൊബിലിയോയെ കൂട്ടേണ്ടത്. ഈ വാഹനം പക്ഷേ, കുറെക്കൂടി പ്രീമിയം നിലവാരത്തില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണ്ട ജാസ്സ്
ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്കിന് വളരെ ഗൗരവപ്പെട്ട ഒരു പുതുക്കല്‍ ലഭിച്ചത് ചില മാസങ്ങള്‍ക്കു മുമ്പാണ്. ജപ്പാനിലും മറ്റുചില വിപണികളിലും ഇതിനകം തന്നെ പ്രവേശിച്ചുകഴിഞ്ഞ ഈ വാഹനം ഇന്ത്യയിലേക്ക് വളരെ താമസിക്കാതെ കടന്നുവരും. വാഹനത്തിന് കുറെക്കൂടി അഗ്രസീവ് സൗന്ദര്യം പകര്‍ന്നത് യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. വിലയിലും മുന്‍ പതിപ്പിനെപ്പോലെ കൈയെത്താത്ത ദൂരത്തുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഹൈബ്രിഡ് അക്കോര്‍ഡ്
ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച അക്കോര്‍ഡ് സെഡാനിന്റെ ഒരു ഹൈബ്രിഡ് പതിപ്പാണ് ഹോണ്ട ബൂത്തിലെ മറ്റൊരാകര്‍ഷണം. ഡീസല്‍ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ത്തതാണ് ഈ ഹൈബ്രിഡ്.

ഹോണ്ട വിഷന്‍ എക്‌സ്എസ്1 കണ്‍സെപ്റ്റ്
ക്രൗര്യം നിറഞ്ഞ മുഖസൗന്ദര്യത്തോടെയാണ് ഹോണ്ടയുടെ വിഷന്‍ എക്‌സ്എസ്1 കണ്‍സെപ്റ്റ് എക്‌സ്‌പോയിലെത്തിയിരിക്കുന്നത്.

ഹോണ്ട സ്‌പോര്‍ട്‌സ് കണ്‍സെപ്റ്റ് കാര്‍ എന്‍എസ്എക്‌സ്
ഹോണ്ടയുടെ സ്‌പോര്‍ട്‌സ് കാര്‍ കണ്‍സെപ്റ്റാണിത്. ഈ സ്‌പോര്‍ട്‌സ് കാറില്‍ ഹോണ്ടയുടെ വരുംതലമുഖ കാര്‍ ഡിസൈനിന്റെ അടിസ്ഥാനപാഠവും അടങ്ങിയിരിക്കുന്നു.


Click it and Unblock the Notifications








