മൊബിലിയോയുടെ സ്‌പോര്‍ടി പതിപ്പ് ലോഞ്ച് ചെയ്തു
ഇതിനകം തന്നെ ഇന്‍ഡോനീഷ്യയില്‍ ലോഞ്ചു ചെയ്ത ഹോണ്ട മൊബിലിയോ എംപിവി മികച്ച പ്രകടനം കാഴ്ച വെക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 35000 യൂണിറ്റ് വിറ്റഴിച്ചതായി കേള്‍ക്കുന്നു. ഇന്ത്യയില്‍ വാഹനത്തിന്റെ ലോഞ്ച് അടുത്തു തന്നെ നടക്കും.
ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണം ഹോണ്ടയെ ഒരു പുതിയ നീക്കത്തിനു പ്രേരിപ്പിച്ചതായി അറിയുന്നു. മൊബിലിയോയുടെ സ്‌പോര്‍ട് ശരീരഭംഗിയുള്ള ഒരു പതിപ്പുകൂടി ഇനി ഇന്‍ഡോനീഷ്യയിലെ ഉപഭോക്താക്കള്‍ക്കു വാങ്ങാം. മൊബിലിയോ ആര്‍എസ് എന്ന് ഈ പതിപ്പിനെ വിളിക്കാം.

സിവിടി ട്രാന്‍സ്മിഷനിലും ഹോണ്ട മൊബിലിയോ ആര്‍എസ് ലഭ്യമാകും.
ഈ പതിപ്പിന് സാധാരണ മൊബിലിയോയില്‍ നിന്ന് എക്‌സ്റ്റീരിയര്‍ മാറ്റങ്ങളുണ്ട്. ഗ്രില്ലിന്റെ ഡിസൈന്‍ തീര്‍ത്തും വ്യത്യസ്തമാണ്. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളോടു കൂടിയ ഹെഡ്‌ലാമ്പാണ് മറ്റൊരു പ്രത്യേകത.
റൂപ് സ്‌പോയ്‌ലര്‍, കറുപ്പ് രാശിയിലുള്ള ഇന്റീരിയര്‍, സാധാരണ പതിപ്പിലുള്ളതിനെക്കാള്‍ മികവുറ്റ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ഈ പതിപ്പിലുണ്ട്.
ഇന്‍ഡോനീഷ്യന്‍ കറന്‍സിയില്‍ 214 മില്യണ്‍ ഐഡിആര്‍ വിലവരുന്നു മൊബിലിയോ ആര്‍എസ്സിന്. ഇന്ത്യന്‍ കറന്‍സിയിലേക്കു മാറ്റിയാല്‍ ഇത് 10,76,000 രൂപ എന്ന് ലഭിക്കും.


Click it and Unblock the Notifications








