ഹോണ്ട ചെറുകാറും 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 2017ല്‍
ഹോണ്ട കാര്‍സ് ഇന്ത്യ ഒരു പുതിയ 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നിര്‍മിക്കുന്ന തിരക്കുകളില്‍ മുഴുകിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അധികം താമസിക്കാതെ പുറത്തിറക്കാന്‍ പോകുന്ന ഒരു ചെറുകാറില്‍ ഉപയോഗിക്കാനാണ് ഈ എന്‍ജിന്‍ എന്നാണ് കേള്‍ക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ചിത്രത്താളുകളില്‍.
Images are representational.

ചിത്രങ്ങളിലൂടെ നീങ്ങുക.

2017ഓടെ പുതിയ എന്‍ജിനും കാറും വിപണിയില്‍ പ്രവേശിക്കാന്‍ തയ്യാറാകുമെന്ന് ലഭ്യമായ വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. രാജ്യത്തെ ചെറുകാര്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുക എന്നതാണ് ഹോണ്ടയുടെ ലക്ഷ്യം.

ഹോണ്ട സിറ്റി, അമേസ്, മൊബിലിയോ എന്നീ വാഹനങ്ങളുടെ വിപണിവിജയം ഹോണ്ടയുടെ കണക്കു കൂട്ടലുകളുടെ കൃത്യതയെയാണ് കാണിക്കുന്നത്. ഒരുപക്ഷേ, മാരുതിയുടെ കുത്തകയെ തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള ഉല്‍പന്നങ്ങള്‍ വരെ ഹോണ്ടയില്‍ നിന്നും വന്നെക്കാമെന്ന് സന്ദേഹിക്കണം. പുതിയ നീക്കം തീര്‍ച്ചയായും മാരുതിയുടെ എന്‍ട്രിലെവല്‍ ഹാച്ച്ബാക്കുകളെ ലക്ഷ്യം വെക്കുമെന്നാണ് കരുതേണ്ടത്.

പുതിയ ഹോണ്ട എന്‍ജിന്‍ രണ്ട് വേരിയന്റുകളായി പുറത്തിറങ്ങും. സാധാരണ എന്‍ജിനും ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനും. ഈയിടെയാണ് സെസ്റ്റ് എന്‍ട്രി ലെവല്‍ സെഡാനില്‍ ടര്‍ബോ ഘടിപ്പിച്ച എന്‍ജിന്‍ ചേര്‍ത്ത് ടാറ്റ പുറത്തിറക്കിയത്. സെഗ്മെന്റില്‍ തന്നെ ഇത്തരമൊരു നീക്കം ഇതാദ്യമാണ്. ഈ ട്രെന്‍ഡിനെ പിന്‍പറ്റുകയാണ് ഹോണ്ട ചെയ്യുക. ഭാവിയില്‍ ടര്‍ബോ ചേര്‍ക്കാത്ത എന്‍ജിനുകള്‍ നിരത്തുകളിലുണ്ടാവില്ല എന്ന ഉള്‍ക്കാഴ്ചയോടെയാണ് ഹോണ്ടയുടെ നീക്കം.

ഗുജറാത്തില്‍ നിര്‍മിക്കാനിരിക്കുന്ന ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ പ്ലാന്‍രിലായിരിക്കും പുതിയ എന്‍ജിന്റെയും ചെറുകാറിന്റെയും നിര്‍മാണം നടക്കുക. ഗുജറാത്തിലെ വിതല്‍പൂരിലാണ് ഹോണ്ടയുടെ പ്ലാന്റ് വരിക. നിലവില്‍ ഗ്രെയ്റ്റര്‍ നോയ്ഡ, തപുകാര എന്നിവിടങ്ങളിലാണ് ഹോണ്ടയ്ക്ക് പ്ലാന്റുള്ളത്.


Click it and Unblock the Notifications








