ഹോണ്ട മൊബിലിയോ ബുക്കിങ് കത്തിക്കേറുന്നു

Written By:

ഹോണ്ടയുടെ സമീപകാല ലോഞ്ചുകളെല്ലാം തന്നെ വന്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കമ്പനിയില്‍ നിന്നും പുറത്തുവന്ന മൊബിലിയോ എംപിവിയുടെ കഥയും വ്യത്യസ്തമല്ല. എര്‍റ്റിഗയുടെയും ഇന്നോവയുടെയും എതിരാളിയായി വിപമിയിലെത്തിയ ഈ വാഹനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

പുതിയ വാര്‍ത്തകള്‍ പറയുന്നത് മൊബിലിയോ എംപിവിയുടെ ബുക്കിങ് നിരക്ക് വന്‍തോതില്‍ ഉയരുന്നതിനെക്കുറിച്ചാണ്. ഇതുവരെ 20,000 ബുക്കിങ്ങുകളാണ് വാഹനത്തിനു ലഭിച്ചിട്ടുള്ളത്. രണ്ടു മാസം മുമ്പായിരുന്നു മൊബിലിയോയുടെ ലോഞ്ച്.

വില്‍പനയില്‍ ഇതിനകം തന്നെ എര്‍റ്റിഗയെ മറികടക്കാന്‍ മൊബിലിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ 5,530 മൊബിലിയോകളാണ് ഹോണ്ട വിറ്റഴിച്ചത്. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 6.54 ലക്ഷത്തിനും 11.54 ലക്ഷത്തിനും ഇടയിലാണ് മൊബിലിയോയുടെ വില.

1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും മൊബിലിയോയില്‍ ചേര്‍ത്തിരിക്കുന്നു. പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 117.32 കുതിരശക്തിയും 145 എന്‍എം ചക്രവീര്യവുമാണെങ്കില്‍ ഡീസല്‍ എന്‍ജിന്റേത് 98.59 കുതിരശക്തിയും 200 എന്‍എം ചക്രവീര്യവുമാണ്.

രണ്ട് എന്‍ജിനുകള്‍ക്കുമൊപ്പം 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു. മൊബിലിയോയുടെ സ്‌പോര്‍ടി ഡിസൈന്‍ ശൈലിയിലുള്ള ഒരു പതിപ്പ്, മൊബിലിയോ ആര്‍എസ് എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ഈ മാസം മുതല്‍ക്കു തന്നെ ആര്‍എസ് പതിപ്പിന്റെ ഡെലിവറി തുടങ്ങുമെന്ന് നേരത്തെ ഹോണ്ട അറിയിച്ചിരുന്നു.

Cars താരതമ്യപ്പെടുത്തൂ

ഹോണ്ട മൊബിലിയോ
ഹോണ്ട മൊബിലിയോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Honda Cars India’s new product, the Mobilio, has received 20,000 bookings so far.
Story first published: Wednesday, September 24, 2014, 16:53 [IST]
Please Wait while comments are loading...

Latest Photos