ഹോണ്ട മൊബിലിയോയും ജാസ്സും ഈ വര്‍ഷം തന്നെ
ഹോണ്ട ജാസ്സിന്റെ ലോഞ്ച് 2015ല്‍ നടക്കുമെന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പറയുന്നു ജാസ്സിന്റെ ഇന്ത്യന്‍ പ്രവേശം ഈ വര്‍ഷം തന്നെയാണെന്ന്.
ഹോണ്ട ജാസ്സിന് മുമ്പായിരിക്കും രാജ്യം ഏറെ പ്രതീക്ഷയോടെ കാക്കുന്ന മൊബിലിയോയുടെ വിപണിപ്രവേശം. ജൂണ്‍ മാസത്തില്‍ തന്നെ ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കും. ഹോണ്ടയുടെ ഗ്രറ്റര്‍ നോയ്ഡയിലെ നിര്‍മാണ പ്ലാന്റിലാണ് നിര്‍മാണം നടക്കുക.

വര്‍ഷത്തില്‍ 45,000 യൂണിറ്റ് മൊബിലിയോ എംപിവികള്‍ ഗ്രെയ്റ്റര്‍ നോയ്ഡ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങും.
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഹോണ്ട മൊബിലിയോ ലോഞ്ച് ജൂണ്‍ മാസത്തില്‍ തന്നെ നടക്കും. അതിനു പിന്നാലെ, ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ജാസ്സ് പ്രീമിയം ഹാച്ച്ബാക്ക് വിപണി പിടിക്കും.
ഹോണ്ട ജാസ്സിന്റെ നിര്‍മാണം നടക്കുക രാജസ്ഥാനിലെ തപുകര പ്ലാന്റിലാണ്. വര്‍ഷത്തില്‍ 20,000 യൂണിറ്റ് വരെ നിര്‍മിച്ചിറക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്.
ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ കാണുക


Click it and Unblock the Notifications








