വീഡിയോ: ഹോണ്ട മൊബിലിയോ ഇന്ത്യന്‍ പരസ്യം

By Santheep

അടുത്തുതന്നെ ലോഞ്ച് ചെയ്യാനിരിക്കുന്ന മൊബിലിയോ എംപിവിയുടെ ഇന്ത്യന്‍ പരസ്യവീഡിയോ പുറത്തിറങ്ങി. പ്രശസ്ത സ്റ്റാന്‍ഡപ് കൊമേഡിയന്‍ കപില്‍ ശര്‍മയാണ് ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഇന്ധനക്ഷമത, സ്ഥലസൗകര്യം തുടങ്ങിയ സവിശേഷതകള്‍ കപില്‍ ശര്‍മ രസകരമായി അവതരിപ്പിക്കുന്നുണ്ട് വീഡിയോയില്‍.

വീഡിയോ കാണുക...

<iframe width="600" height="450" src="//www.youtube.com/embed/3jpLOO8SRM0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

ജൂലൈ മാസത്തിലേക്കാണ് ഹോണ്ട മൊബിലിയോ എംപിവിയുടെ വിപണിപ്രവേശം തീരുമാനിച്ചിട്ടുള്ളത്. ബ്രിയോ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഈ വാഹനം ഇന്ത്യയിലെ മൂന്നാമത്തെ ഡീസല്‍ വാഹനമായിരിക്കും. നിലവില്‍ അമേസ് സെഡാന്‍, സിറ്റി സെഡാന്‍ എന്നിവയാണ് ഹോണ്ടയുടെ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍.

മാരുതി സുസൂക്കി എര്‍റ്റിഗയാണ് മൊബിലിയോയുടെ ഏറ്റവുമടുത്ത എതിരാളി. എര്‍റ്റിഗ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നില്ല വിപണിയില്‍. ഇവിടെ മൊബിലിയോയ്ക്ക് കാര്യമായ പ്രതീക്ഷയ്ക്ക് വകയുണ്ട്. മൊബിലിയോയുടെ വിപണിനിലപാട് ഇന്നോവ എംപിവിയുടെ താഴ്ന്ന വേരിയന്റിനെ വരെ ലക്ഷ്യം വെച്ചേക്കാം.

പെട്രോളിലും ഡീസലിലും വാഹനം ലഭിക്കും. 1.5 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഐഡിടെക് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുള്ളത്. 1.5 ഐവിടെക് പെട്രോള്‍സ എന്‍ജിന്‍ 119 പിഎസ് കരുത്തും 145 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു. പെട്രോള്‍ എന്‍ജിനോടൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ചേര്‍ത്തേക്കും.

ഇന്നത്തെ വീഡിയോ:
താജിമയുടെ പുതിയ പൈക്‌സ് പീക് സമയം

യുഎസ്സില്‍ സ്ഥിതി ചെയ്യുന്ന പൈക്‌സ് പീക്ക് പ്രശസ്തമാണ്. ഈ ചുരത്തില്‍ നടക്കുന്ന പൈക്‌സ് പീക്‌സ് ഇന്റര്‍നാഷണല്‍ ഹില്‍ ക്ലൈമ്പ് ലോകമെങ്ങുമുള്ള മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകര്‍ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ്. ഇവിടെ മോണ്‍സ്റ്റര്‍ താജിമ എന്നറിയപ്പെടുന്ന നൊബുഹിറോ മോണ്‍സ്റ്റര്‍ താജിമ എത്തിയത് ഒരു പുതിയ റെക്കോഡ് സ്ഥാപിക്കാനാണ്. 2011ല്‍ താന്‍ സ്ഥാപിച്ച 9:51.278 എന്ന സമയം തിരുത്തണം! അതും, ഒരു ഇലക്ട്രിക് കാര്‍ കൊണ്ടു തന്നെ തിരുത്തണം! വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/8K6oOVET6fQ?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, June 25, 2014, 10:22 [IST]
English summary
Honda Cars India have released this trailer film for the upcoming Mobilio starring Kapil Sharma.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X