ഹോണ്ട മൊബിലിയോ ലോഞ്ച് ജൂലൈ 24ന്

By Santheep

ഹോണ്ട മൊബിലിയോ എംപിവിയുടെ ഇന്ത്യന്‍ ലോഞ്ച് ജൂലൈ 24ന് നടക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനം രാജ്യത്തെ ചെറു എംപിവി വിപണിയില്‍ വലിയ രാസമാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോഞ്ചിനു മുന്നോടിയായ പ്രചാരണങ്ങള്‍ ഹോണ്ട ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രണ്ട് ടിവി കമേഴ്‌സ്യലുകള്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നു. കൂടാതെ മൊബിലിയോ എംപിവിയുടെ ഇന്ത്യന്‍ പതിപ്പ് രാജ്യത്തെ വിവിധ നഗരങ്ങളിലെ മാളുകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്നുമുണ്ട്.

Honda Mobilio Launch Confirmed For 24th July 2014

പ്രശസ്ത സ്റ്റാന്‍ഡപ് കൊമേഡിയനായ കപില്‍ ശര്‍മയാണ് ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ളത്. മൊബിലിയോയുടെ പ്രധാന പ്രത്യേകതയായ ഇന്റീരിയര്‍ സ്‌പേസ് തന്നെയാണ് പരസ്യത്തില്‍ കൂടുതല്‍ ഊന്നല്‍ ലഭിച്ചിട്ടുള്ള കാര്യം.

മൊബിലിയോയുടെ സവിശേഷതകള്‍ പലതും ഇതിനകം തന്നെ നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും വിലയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇത് ലോഞ്ച് ദിവസം മാത്രമേ അറിയാന്‍ വഴിയുള്ളൂ. ലഭ്യമായ റിപ്പോര്‍ട്ടുകളില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് മൊബിലിയോ എംപിവി, മാരുതി സുസൂക്കി എര്‍റ്റിഗയെക്കാള്‍ വിലക്കൂടുതലിലായിരിക്കും വിപണിയില്‍ ലഭ്യമാകുക എന്നാണ്. ഇത് എര്‍റ്റിഗയെ മാത്രമല്ല, ടൊയോട്ട ഇന്നോവയെയും ലക്ഷ്യം വെച്ചേക്കും വിപണിയില്‍.

ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം ലഭിക്കും. 1.5 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിലുണ്ടാവുക.

Article Published On: Tuesday, July 15, 2014, 10:15 [IST]
English summary
Honda India has confirmed with us that its MPV, the Mobilio will be launching on 24th July, 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X