ഹോണ്ട മൊബിലിയോ ബങ്കളുരു നിരത്തുകളില്‍
ഹോണ്ട മൊബിലിയോ എംപിവി ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. ബങ്കളുരു എക്‌സ്‌ഷോറൂം നിരക്കു പ്രകാരം പെട്രോള്‍ പതിപ്പുകള്‍ക്ക് 6,83,000 രൂപയിലാണ് വില തുടങ്ങുന്നത്. ഏറ്റവുമുയര്‍ന്ന പെട്രോള്‍ പതിപ്പിന് 11,31,500 രൂപ വിലവരും.
മൊബിലിയോ ഡീസല്‍ പതിപ്പിന് 8,25,400 രൂപയില്‍ വിലതുടങ്ങും. ഏറ്റവുമുയര്‍ന്ന ഡീസല്‍ പതിപ്പായി മൊബിലിയോ ആര്‍എസ്സിന് 11,31,500 രൂപ വരും വില. ആര്‍എസ് പതിപ്പ് വിപണിയില്‍ ലഭ്യമായിത്തുടങ്ങുക സെപ്തംബര്‍ മാസം മുതലാണ്.
1.5 ലിറ്റര്‍ ശേഷിയുള്ള ഐഡിടെക് ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ചാണ് മൊബിലിയോ നിരത്തിലെത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമത പകരാന്‍ ഈ എന്‍ജിനുകള്‍ക്ക് സാധിക്കുന്നു.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6600 ആര്‍പിഎമ്മില്‍ 119 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും. 4600 ആര്‍പിഎമ്മില്‍ 145 എന്‍എം ആണ് ചക്രവീര്യം. ഇന്ധനക്ഷമത ലിറ്ററിന് 17.3 കിലോമീറ്റര്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ചേര്‍ത്തിരിക്കുന്നത്.
എര്‍റ്റിഗ, ഇന്നോവ തുടങ്ങിയ എംപിവികള്‍ക്ക് തരക്കേടില്ലാത്ത വെല്ലുവിളി കാഴ്ച വെക്കാന്‍ മൊബിലിയോയ്ക്ക് സാധിക്കുമെന്നുറപ്പാണ്. യുവാക്കളെ ഈ വാഹനത്തിലേക്കാകര്‍ഷിക്കാന്‍ വേണ്ടതും ഹോണ്ട ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








