ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യയിലെത്തി

Written By:

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 6,49,000 രൂപയിലാണ് മൊബിലിയോയുടെ വില തുടങ്ങുന്നത്.

1.5 ലിറ്റര്‍ ശേഷിയുള്ള ഐഡിടെക് ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ചാണ് മൊബിലിയോ നിരത്തിലെത്തിയിരിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമത പകരാന്‍ ഈ എന്‍ജിനുകള്‍ക്ക് സാധിക്കുന്നു.

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യയിലെത്തി

ചിത്രങ്ങളിലൂടെ നീങ്ങുക

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യയിലെത്തി

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 6600 ആര്‍പിഎമ്മില്‍ 119 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും. 4600 ആര്‍പിഎമ്മില്‍ 145 എന്‍എം ആണ് ചക്രവീര്യം. ഇന്ധനക്ഷമത ലിറ്ററിന് 17.3 കിലോമീറ്റര്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ചേര്‍ത്തിരിക്കുന്നത്.

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യയിലെത്തി

എര്‍റ്റിഗ, ഇന്നോവ തുടങ്ങിയ എംപിവികള്‍ക്ക് തരക്കേടില്ലാത്ത വെല്ലുവിളി കാഴ്ച വെക്കാന്‍ മൊബിലിയോയ്ക്ക് സാധിക്കുമെന്നുറപ്പാണ്. യുവാക്കളെ ഈ വാഹനത്തിലേക്കാകര്‍ഷിക്കാന്‍ വേണ്ടതും ഹോണ്ട ചെയ്യുന്നുണ്ട്. ഹോണ്ട ആര്‍എസ് എന്ന പേരില്‍ സ്‌പോര്‍ടി സ്‌റ്റൈലിങ്ങോടുകൂടിയ ഒരു പതിപ്പ് വിപണിപിടിക്കാനൊരുങ്ങുന്നുണ്ട്. ഈ വാഹനം സെപ്തംബര്‍ മാസത്തില്‍ മാത്രമേ വില്‍പനയ്‌ക്കെത്തൂ.

ഹോണ്ട മൊബിലിയോ എംപിവി ഇന്ത്യയിലെത്തി

സ്‌പോര്‍ടിയായ ശരീരഭാഷയാണ് മൊബിലിയോ ആര്‍എസ്സിന്റെ പ്രത്യേകത. ഫ്രണ്ട്, റിയര്‍ ബംപറുകള്‍ക്ക് കുറച്ച് ബോള്‍ഡ്‌നെസ്സ് പകര്‍ന്നിരിക്കുന്നു ഹോണ്ടയുടെ ഡിസൈനര്‍മാര്‍. എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളോടുകൂടിയ പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പ്രത്യേകമായി നല്‍കിയ അലോയ് വീലുകള്‍, ക്രോമിയം പൂശിയ ഗ്രില്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഘടിപ്പിച്ച മിററുകള്‍ തുടങ്ങിയ പ്രത്യേകതകളാണ് പുറത്തുള്ളത്.

ഹോണ്ട മൊബിലിയോ വിലകൾ

ഹോണ്ട മൊബിലിയോ വിലകൾ

പെട്രോൾ

  • ‘ഇ' വേരിയന്റ്: 6,49,000
  • ‘എസ്' വേരിയന്റ്: 7,50,900
  • ‘വി' വേരിയന്റ്: 8,76,900
ഹോണ്ട മൊബിലിയോ വിലകൾ

ഹോണ്ട മൊബിലിയോ വിലകൾ

ഡീസൽ

  • ‘ഇ' വേരിയന്റ്: 7,89,000
  • ‘എസ്' വേരിയന്റ്: 8,60,000
  • ‘വി' വേരിയന്റ്: 9,76,000
  • ‘ആർഎസ്' വേരിയന്റ്: 10,86,000

English summary
The Japanese car manufacturer Honda, have officially entered the MPV segment with the launch of their stylish new Honda Mobilio.
Story first published: Thursday, July 24, 2014, 10:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark