ഹോണ്ട മൊബിലിയോ എര്‍റ്റിഗയെ കടത്തിവെട്ടി

By Santheep

ഹോണ്ട മൊബിലിയോ ലോഞ്ച് ചെയ്ത ആദ്യമാസത്തില്‍ തന്നെ മുഖ്യ എതിരാളിയായി കണക്കാക്കപ്പെടുന്ന മാരുതി എര്‍റ്റിഗയെ വില്‍പനയില്‍ കടത്തിവെട്ടി. മൊബിലിയോയുടെ 5530 യൂണിറ്റാണ് ഹോണ്ട കഴിഞ്ഞമാസത്തില്‍ വിറ്റത്. മാരുതി എര്‍റ്റിഗയും ഗ്രാന്‍ഡ് വിറ്റാരയും ജിപ്‌സിയും കൂടിയുള്ള വില്‍പനയുടെ കണക്കാണ് ലഭ്യമായിട്ടുള്ളത്. ഇത് 5,491 യൂണിറ്റാണ്.

ഓഗസ്റ്റ് മാസത്തില്‍ ഹോണ്ട ഇന്ത്യയുടെ ആകെ ആഭ്യന്തര വില്‍പനയുടെ 33 ശതമാനവും മൊബിലിയോയാണ് കൊണ്ടുവന്നത്.

Honda Mobilio overtakes Ertiga in August sales

കഴിഞ്ഞ മാസം രാജ്യത്തു മാത്രമായി ഹോണ്ട 16,758 വാഹനങ്ങള്‍ വിറ്റു. 2013 ഓഗസ്റ്റിനെ അപേക്ഷിച്ച് 88 ശതമാനം വളര്‍ച്ചയാണിത് കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 9,198 യൂണിറ്റായിരുന്നു വില്‍പന.

അതെസമയം മാരുതി എര്‍റ്റിഗയുടെ വില്‍പന തരക്കേടില്ലാതെ മുമ്പോട്ടു പോകുന്നുമുണ്ട്. രാജ്യത്തെ 150,000 മോഡലുകള്‍ വിറ്റഴിച്ചതിന്റെ ആഘോഷം നടന്നത് ഈയിടെയാണ്.

1.5 ലിറ്റര്‍ ശേഷിയുള്ള ഐഡിടെക് ഡീസല്‍ എന്‍ജിനും 1.5 ലിറ്റര്‍ ശേഷിയുള്ള ഐവിടെക് പെട്രോള്‍ എന്‍ജിനും ഘടിപ്പിച്ചാണ് മൊബിലിയോ നിരത്തിലെത്തുന്നത്. സെഗ്മെന്റില്‍ തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമത പകരാന്‍ ഈ എന്‍ജിനുകള്‍ക്ക് സാധിക്കുന്നു.ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 6,49,000 രൂപയിലാണ് മൊബിലിയോയുടെ വില തുടങ്ങുന്നത്.

Most Read Articles

Malayalam
English summary
The new kid on the block Honda Mobilio overtook its primary rival, the Maruti Ertiga, in sales last month.
Story first published: Tuesday, September 2, 2014, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X