35,000 രൂപയുടെ ഹോണ്ട ബൈക്ക് വിപണിയിലെത്തുമോ?
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യ വിലക്കുറവുള്ള ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നു. 600 ഡോളറില്‍ താഴെ വിലവരുന്ന ബൈക്കുകള്‍ വിപണിയിലെത്തിക്കാനാണ് ആലോചന. ഇന്ത്യ അടക്കമുള്ള വികസ്വരവിപണികളില്‍ ഇത്തരം ബൈക്കുകള്‍ക്ക് വന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഈ നീക്കത്തിനു പിന്നിലെന്നറിയുന്നു.
അതെസമയം, ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സമാനമായ പദ്ധതിയുമായി നേരത്തെ യമഹ നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഇത്രയും കുറഞ്ഞവിലയില്‍ ഒരു ബൈക്ക് വിപണിയിലെത്തിയാല്‍ അത് ബ്രാന്‍ഡ് പ്രതിച്ഛായയെ ബാധിക്കുമെന്ന നിഗമനത്തില്‍ യമഹ എത്തുകയും പദ്ധതിയില്‍നിന്നും പിന്‍മാറുകയും ചെയ്തിരുന്നു.
35,000 രൂപയുടെ പരിസരത്തില്‍ വിലവരുന്ന ബൈക്കാണ് ഹോണ്ട പദ്ധതിയിടുന്നത്. ഈ ബൈക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇപ്പോള്‍ വാര്‍ത്തകള്‍ ഊഹങ്ങളുടെ തലത്തിലാണ് നില്‍ക്കുന്നതെന്ന് പ്രത്യേകം പറയട്ടെ.

അടുത്തവര്‍ഷത്തേക്ക് വമ്പന്‍ പദ്ധതികളാണ് ഹോണ്ടയ്ക്കുള്ളത്. വിപണിയില്‍ പത്ത് ടൂ വീലര്‍ മോഡലുകളെത്തിക്കാന്‍ ഹോണ്ട ആലോചിക്കുന്നു. ഇവയില്‍ ഏഴെണ്ണം തികച്ചും പുതിയ മോഡലുകളായിരിക്കും. മറ്റുള്ളവ നിലവിലുള്ള മോഡലുകളുടെ പുതുക്കലുകളും.
രാജ്യത്തെ ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടുവാനും ഹോണ്ടയ്ക്ക് പരിപാടിയുണ്ട്. നിലവില്‍ കമ്പനിക്ക് 3400 ഡീലര്‍ഷിപ്പുകളാണുള്ളത്. ഇത് 3800 ആക്കി ഉയര്‍ത്തും അടുത്തവര്‍ഷം. വരുന്ന മൂന്നുവര്‍ഷത്തിനകം 6000 ഡീലര്‍ഷിപ്പുകളുണ്ടായിരിക്കും ഹോണ്ടയ്ക്ക്.


Click it and Unblock the Notifications








