തകാറ്റ എയര്‍ബാഗ്: ഹോണ്ട ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചു

By Santheep

എയര്‍ബാഗ് തകരാറിനെത്തുടര്‍ന്ന് ചില കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ഹോണ്ട പ്രസിഡണ്ട് അടക്കം 12 ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിക്കുന്നത്.

ഹോണ്ടയുടെ ഫിറ്റ് (ജാസ്സ്) ഹൈബ്രിഡ് മോഡലിന് ഘടിപ്പിച്ച എയര്‍ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയത്. ഈ വാഹനത്തെ ഒരു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് തിരിച്ചുവിളിക്കുന്നത്. ഇത് കമ്പനിയുടെയും കാര്‍മോഡലിന്റെയും സല്‍പേരിനെ ദോഷകരമായി ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവാദപ്പെട്ടവരെ ശിക്ഷാനടപടിക്ക് വിധേയമാക്കിയത്.

തകാറ്റ എന്ന കമ്പനി വിതരണം ചെയ്ത എയര്‍ബാഗുകള്‍ തന്നെയാണ് ഇവിടെയും പ്രശ്‌നമുണ്ടാക്കിയത്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ എയര്‍ബാഗുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ലോകത്തിലെ വലിയ വിഭാഗം വാഹനനിര്‍മാതാക്കളും തകാറ്റയുടെ എയര്‍ബാഗുകളുപയോഗിച്ച് പ്രതിസന്ധിയിലായിട്ടുണ്ട്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട നിസ്സാന്‍ വാഹനങ്ങള്‍ക്ക് ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടതോടെ തിരിച്ചുവിളി പ്രഖ്യാപിച്ചിട്ടുണ്ട്.

Honda President And Executives Take A Pay Cut Due To Recalls

ഫിറ്റ് ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് പതിപ്പ് തിരിച്ചുവിളിക്കുന്നത് എന്തെങ്കിലും അപകടം റിപ്പോര്‍ട്ടു ചെയ്തിട്ടല്ല. അതെസമയം, തകാറ്റ എയര്‍ബാഗ് ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ നിരവധി അപകടങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അടുത്ത മൂന്നുമാസത്തേക്ക് ഹോണ്ടയുടെ ചീഫ് എക്‌സിക്യുട്ടീവായ തകനോബു ഇട്ടോയ്ക്ക് ശമ്പളത്തിന്റെ 20 ശതമാനം കുറച്ചായിരിക്കും നല്‍കുക. എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ടായ ടെറ്റ്‌സുവോ ഇവാമുറയുടെ ശമ്പളത്തില്‍ 10 ശതമാനം കുറവുണ്ടായിരിക്കും.

വാഹനങ്ങളുടെ ഗുണനിലവാരം പ്രത്യേകം പരിശോധിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട ഹോണ്ട. കോയിച്ചി ഫുക്കുവോ എന്നു പേരായി ഇദ്ദേഹത്തിന്റെ പോസ്റ്റിങ് സീനിയര്‍ ജനറല്‍ മാനേജര്‍ ആയിട്ടാണ്.

More from DriveSpark

Article Published On: Monday, October 27, 2014, 15:03 [IST]
English summary
Honda Motors, one of Japan's biggest automakers, has announced that the company's president and 12 other executives will take a pay cut, after the company announced a recall for the Fit Hybrid model, for the fifth time this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X