എയര്‍ബാഗ് തകരാര്‍: ഹോണ്ട അക്കോഡ് തിരിച്ചുവിളിച്ചേക്കും

By Santheep

ജപ്പാന്‍ കമ്പനിയായ തകാറ്റയില്‍ നിന്ന് എയര്‍ബാഗ് വാങ്ങിയ ആറ് കാര്‍ കമ്പനികള്‍ക്ക് ഒരുമിച്ച് പണി കിട്ടിയിരിക്കുകയാണ്. തകാറ്റയില്‍ നിന്നും വാങ്ങിയ എയര്‍ബാഗ് ഘടിപ്പിച്ചു വിട്ട കാറുകള്‍ ഈ കമ്പനികളെല്ലാം ചേര്‍ന്ന് തിരിച്ചുവിളിക്കുകയാണിപ്പോള്‍. നിസ്സാന്‍, മസ്ദ, ടൊയോട്ട, ഫോഡ്, ക്രൈസ്‌ലര്‍, ഹോണ്ട, ബിഎംഡബ്ല്യു എന്നീ കമ്പനികളാണ് സംഘം ചേര്‍ന്ന് തങ്ങളുടെ കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നത്. ഇതില്‍ ഹോണ്ട അക്കോര്‍ഡ് മോഡലും പെടുന്നു. ഓഗസ്റ്റ് 2000 മുതല്‍ ഡിസംബര്‍ 2005 വരെ വിറ്റഴിച്ച വാഹനങ്ങള്‍ക്കാണ് ആഗോളതലത്തില്‍ തിരിച്ചുവിളി ബാധിക്കും.

പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഈ തിരിച്ചുവിളി ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട അക്കോര്‍ഡ് മോഡലുകള്‍ക്കും ബാധകമായേക്കുമെന്നാണ്. 2001 മുതല്‍ 2005 വരെയുള്ള കാലയളവില്‍ വിറ്റ അക്കോര്‍ഡുകളെയാണ് ഇന്ത്യയില്‍ തിരിച്ചുവിളിക്കാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭ്യമല്ല എന്നത് പ്രത്യേകം അറിയിക്കട്ടെ. തിരിച്ചുവിളിയുടെ വിശദാംശങ്ങളും കാരണവും അറിയാം താഴെ ചിത്രത്താളുകളിലേക്കു പോവുക.

എയര്‍ബാഗ് തകരാര്‍: ഹോണ്ട അക്കോഡ് തിരിച്ചുവിളിച്ചേക്കും

ചിത്രങ്ങളിലൂടെ നീങ്ങുക

എയര്‍ബാഗ് തകരാര്‍: ഹോണ്ട അക്കോഡ് തിരിച്ചുവിളിച്ചേക്കും

അക്കോര്‍ഡിന്റെ ആറും ഏഴും തലമുറില്‍ പെട്ട വാഹനങ്ങളെയാണ് ഇന്ത്യയില്‍ തിരിച്ചുവിളി ബാധിക്കുക. കഴിഞ്ഞ വര്‍ഷം അക്കോര്‍ഡ് മോഡലുകളുടെ വില്‍പന ഇന്ത്യയില്‍ അവസാനിപ്പിച്ചിരുന്നു. മോഡല്‍ ഒരല്‍പം പഴകിയിരുന്നു. വില്‍പന കുറഞ്ഞുവന്നതോടെയാണ് വിപണിയില്‍ നിന്ന് പിന്‍വാങ്ങിയത്. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനത്തിന്റെ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ചിരുന്നു.

എയര്‍ബാഗ് തകരാര്‍: ഹോണ്ട അക്കോഡ് തിരിച്ചുവിളിച്ചേക്കും

പ്രശ്‌നബാധിത കാറുകളെ തിരിച്ചറിഞ്ഞ് എണ്ണമെടുക്കുന്ന തിരക്കിലാണ് ഹോണ്ട ഇന്ത്യ ഇപ്പോള്‍. രാജ്യത്ത് ആകെ വിറ്റ അക്കോര്‍ഡുകളുടെ എണ്ണം 27,000 കവിയില്ല. ജപ്പാന്‍ ആസ്ഥാനത്തു നിന്നും കൃത്യമായ വിവരം കിട്ടുന്നതോടെ ഹോണ്ട ഇന്ത്യ തിരിച്ചുവിളി പ്രഖ്യാപിച്ചേക്കും.

എയര്‍ബാഗ് തകരാര്‍: ഹോണ്ട അക്കോഡ് തിരിച്ചുവിളിച്ചേക്കും

ബിഎംഡബ്ല്യു, ടൊയോട്ട, നിസ്സാന്‍ തുടങ്ങി ലോകത്തിലെ പ്രമുഖ കമ്പനികള്‍ക്കെല്ലാം എയര്‍ബാഗ് വിതരണം ചെയ്യുന്ന കമ്പനിയാണ് തകാറ്റ. പുതിയ സംഭവവികാസങ്ങള്‍ ഈ കമ്പനിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തകാറ്റ എയര്‍ബാഗിന്റെ തകരാര്‍

തകാറ്റ എയര്‍ബാഗിന്റെ തകരാര്‍

സന്ദിഗ്ധഘട്ടങ്ങളില്‍ എയര്‍ബാഗിനെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന സമ്മര്‍ദ്ദോപാധികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എയര്‍ബാഗ് ശരിയായ വിധത്തില്‍ പുറത്തുവരാതെ പൊട്ടിത്തെറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊട്ടിത്തെറി സംഭവിക്കുന്നതോടെ ഘടകഭാഗങ്ങളില്‍ പലതും തെറിച്ച് യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ വരുത്തുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസത്തില്‍ സമാനമായ ഒരു തിരിച്ചുവിളി നിസ്സാന്‍, ടൊയോട്ട, ഹോണ്ട, മസ്ദ എന്നീ കമ്പനികള്‍ നടത്തിയിരുന്നു. അമേരിക്കയില്‍ ഈ പ്രശ്‌നത്തിന്റെ ഭാഗമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നറിയുന്നു.

തകാറ്റയുടെ പ്രതികരണം

തകാറ്റയുടെ പ്രതികരണം

തങ്ങളുടെ റെക്കോഡ് കീപ്പിങ്ങില്‍ വന്ന പിഴവുകളാണ് തകരാറുള്ള എയര്‍ബാഗുകള്‍ വിതരണം ചെയ്യപ്പെടാനുണ്ടായ കാരണമായി തകാറ്റ മനസ്സിലാക്കുന്നത്. ഫാക്ടറിയില്‍ സ്റ്റോറേജ് സംവിധാനങ്ങളില്‍ വന്ന പ്രശ്‌നങ്ങളും എയര്‍ബാഗ് ഇന്‍ഫ്‌ലേറ്റര്‍ തകരാറിലാക്കാന്‍ കാരണമായിട്ടുണ്ടാകാം. നോര്‍ത്ത് അമേരിക്കയിലെ പ്ലാന്റില്‍ നിന്നാണ് ലോകമെമ്പാടുമുള്ള കാര്‍ പ്ലാന്റുകളിലേക്ക് എയര്‍ബാഗുകള്‍ പോകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കാര്‍ സുരക്ഷാ ഉപകരണനിര്‍മാതാക്കളിലൊരാളാണ് തകാറ്റ.

More from DriveSpark

Article Published On: Wednesday, June 25, 2014, 15:35 [IST]
English summary
The Accord sedan was sold in India too and will be also included in the recall.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X