ബ്രിയോയെക്കാള്‍ ചെറിയ ഹാച്ച്ബാക്കിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം

By Santheep

വിലയിലും വലിപ്പത്തിലും ബ്രിയോ മോഡലിനു താഴെ നില്‍ക്കുന്ന രീതിയില്‍ ഒരു പുതിയ ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിക്കാന്‍ ഹോണ്ട ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ കമ്പനി ഇതുവരെ അവസാനതീരുമാനമെടുത്തിട്ടില്ലെന്ന് ഹോണ്ട അറിയിച്ചു. ഇക്കാര്യത്തില്‍ ആശ്യക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് ഹോണ്ടയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് ജ്ഞാനേസ്വര്‍ സിങ് പറഞ്ഞു.

ലോകവിപണികളില്‍ ഹോണ്ടയുടെ ഏറ്റവും ചെറിയ കാര്‍ നിലവില്‍ ബ്രിയോയാണ്. ഇതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഒരു കാര്‍ പുറത്തിറക്കുവാനുള്ള സാധ്യതയാണ് ഹോണ്ടയുടെ വിപണി ഗവേഷകര്‍ നടത്തുന്നത്. ഇതിന്റെ സാങ്കേതികവശങ്ങള്‍ ഹോണ്ടയുടെ സാങ്കേതിക വിദഗ്ധര്‍ പഠിക്കുന്നുമുണ്ട്.

Honda Undecided About A Smaller Than Brio Car For India

ഹോണ്ട ബ്രിയോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ കാര്യമായി വിറ്റഴിക്കപ്പെടുന്നില്ല. ഈ വാഹനവുമായി അധികകാലം മുമ്പോട്ടുപോകാന്‍ ഹോണ്ടയ്ക്ക് താല്‍പര്യമില്ല എന്നാണറിയുന്നത്. ഈ സ്ഥാനത്തേക്കാണ് കുറച്ചുകൂടി ചെലവുചുരുക്കി മറ്റൊരു മോഡല്‍ കൊണ്ടുവരാന്‍ കഴിയുമോ എന്ന് ഹോണ്ട ആരായുന്നത്.

അതെസമയം, ഹോണ്ടയുടെ സിറ്റി സെഡാന്‍, അമേസ് ചെറുസെഡാന്‍, മൊബിലിയോ എംപിവി എന്നിവ മികച്ച നിലയില്‍ നീങ്ങുന്നുണ്ട്. ഈയിടെ ലോഞ്ച് ചെയ്ത മൊബിലിയോ ഹാച്ച്ബാക്കിന്റെ ബുക്കിങ് നിരത്ത് ഇതിനകംതന്നെ പതിനായിരം കവിഞ്ഞു. ചെറുഹാച്ച്ബാക്കിന്റെ കാര്യത്തിലാണ് ഹോണ്ട പിന്നാക്കം നില്‍ക്കുന്നത്.

മാരുതി സുസൂക്കി, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന ഇടത്തിലേക്കാണ് ഹോണ്ട കയറിച്ചെല്ലാന്‍ ഒരുമ്പെടുന്നത്. സാമനമായ നീക്കങ്ങള്‍ തന്നെയാണ് അമേസ്, സിറ്റി, മൊബിലിയോ എന്നീ വാഹനങ്ങളുടെ കാര്യത്തിലും ഹൊണ്ട നടത്തിയത് അവ വിജയിക്കുകയും ചെയ്തതാണ്. പുതിയ നീക്കവും വിജയകരമായിത്തീരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

More from DriveSpark

Article Published On: Thursday, August 7, 2014, 12:16 [IST]
English summary
Honda, the Japanese car maker has not yet decided about whether to introduce a smaller car than the Brio for the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X