മെഴ്സിഡിസ് എഎംജി ജിടിയുടെ എക്‌സോസ്റ്റ് നാദം കേള്‍ക്കാം
മെഴ്‌സിഡിസ് ബെന്‍സ് ഒരു പുതിയ സ്‌പോര്‍ട്‌സ് കാറിന്റെ പണിപ്പുരയിലാണ്. മെഴ്‌സിഡിസ് എഎംജി ജിടി എന്ന പേരില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഈ വാഹനത്തിന്റെ ഓരോ വിശദാംശങ്ങളിലും ശ്രദ്ധ നല്‍കിക്കൊണ്ട് മെഴ്‌സിഡിസ് എന്‍ജിനീയര്‍മാര്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഇവിടെ എഎംജി ജിടി സ്‌പോര്‍ട്‌സ് കാറിന്റെ എക്‌സോസ്റ്റ് നാദം പരുവപ്പെടുത്തിയതിനെക്കുറിച്ചുള്ള ഒരു വീഡിയോയാണ്.
മെഴ്‌സിഡിസ്സിന്റെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എന്‍ജിനീയര്‍മാരായ ല്യൂക്കാസും മാത്തിയാസുമാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് വാഹനത്തിന് യോജിച്ച ശബ്ദം കണ്ടെത്താനുള്ള റിസര്‍ച്ചിലാണ്.
എഎംജി ജിടിയുടെ എക്‌സോസ്റ്റ് നാദം വരുന്നത് എവിടെ നിന്നെന്നറിയണമെങ്കില്‍ താഴെ വീഡിയോ കാണുക.


Click it and Unblock the Notifications








