ഇന്ത്യയിലെ 40 ശതമാനം സ്‌പെയര്‍ പാര്‍ട്സുകളും വ്യാജന്‍!

ഇന്ത്യയില്‍ വിറ്റഴിക്കുന്ന വാഹന ഘടകഭാഗങ്ങളില്‍ 40 ശതമാനവും വ്യാജനിര്‍മിതികളാണെന്ന് കണക്കുകള്‍. ഓട്ടോമൊബൈല്‍ ഘടകഭാഗ വ്യവസായത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയായ എസിഎംഎ (ഓട്ടോമോട്ടീവ് കോംപണന്റ് മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍)യാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.

കോടികള്‍ മറിയുന്നു വ്യവസായമാണ് വ്യാജ ഘടകഭാഗങ്ങളുടേതെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ചൈനയില്‍ നിന്നടക്കമുള്ള വ്യാജനിര്‍മിതികളുടെ വില്‍പന രാജ്യത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് നിയന്ത്രിക്കുന്ന വിധത്തില്‍ വളര്‍ന്നിരിക്കുകയാണിന്ന്. എസിഎംഎ നല്‍കുന്ന വിശദാംശങ്ങള്‍ താഴെ ചിത്രത്താളുകളില്‍ വായിക്കാം.

ക്ലിക്കിനീങ്ങുക

ക്ലിക്കിനീങ്ങുക

ക്ലിക്കിനീങ്ങുക

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍!

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍!

രാജ്യത്തു വില്‍ക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകളില്‍ അഞ്ചില്‍ രണ്ടണ്ണവും ഡ്യൂപ്ലിക്കേറ്റുകളാണെന്ന് ഓട്ടോമോട്ടീവ് കോംപണന്റ് മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍ പറയുന്നു. കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തുണ്ടായിട്ടും ഈ വ്യാജവ്യവസായം തഴച്ചു വളരുകയാണ്.

വന്‍ ബിസിനസ്സ്

വന്‍ ബിസിനസ്സ്

ചില്ലറവില്‍പശാലകളിലൂടെ വിറ്റഴിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സുകളില്‍ 30 മുതല്‍ 40 ശതമാനം വരെ വ്യാജന്മാരാണ്. 10,500 കോടി മുതല്‍ 14,000 കോടിവരെ വ്യാപ്തിയുള്ള ബിസിനസ്സാണ് വ്യാജന്മാരുടേതെന്ന് എസിഎംഎ പറയുന്നു.

കടുത്ത നടപടികളും ഫലവത്തായില്ല

കടുത്ത നടപടികളും ഫലവത്തായില്ല

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കടുത്ത നടപടികളാണ് സര്‍ക്കാരും അസ്സോസിയേഷനും സ്വീകരിച്ചുവരുന്നത്. എന്നാല്‍ ഈ വ്യവസായം തഴച്ചുവളരുക തന്നെയാണ്. മൂന്നു വര്‍ഷം മുമ്പ് 8,500 കോടിയുടെ ബിസിനസ് നടന്നിരുന്നയിടത്താണ് ഇപ്പോള്‍ 14,000 രൂപയുടെ ബിസിനസ്സ് നടക്കുന്നത്.

വ്യാജന്മാര്‍ വിലസുന്ന മേഖലകള്‍

വ്യാജന്മാര്‍ വിലസുന്ന മേഖലകള്‍

ക്ലച്ച്, ഫില്‍റ്റര്‍ ലാമ്പുകള്‍, വൈപ്പര്‍, ബെയറിങ്, സ്റ്റീയറിങ് ആം, ബ്രേക്ക്, ബ്രേക്ക് ലൈനിങ് തുടങ്ങിയ ഘടകഭാഗങ്ങളുടെ മേഖലയിലാണ് വ്യാജനിര്‍മിതികള്‍ ഏറെയുമുള്ളതെന്ന് എസിഎംഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാത്തരം വാഹനങ്ങളുടെയും ഘടകഭാഗങ്ങളുടെ വ്യാജനിര്‍മിതികള്‍ വിപണിയില്‍ ലഭിക്കും. താരതമ്യേന വിലക്കുറവുള്ളതിനാല്‍ ഇവ വാങ്ങാന്‍ ആളുകളുമുണ്ട്.

സര്‍ക്കാരിന് വന്‍ നികുതിനഷ്ടം

സര്‍ക്കാരിന് വന്‍ നികുതിനഷ്ടം

നികുതിവരുമാനത്തില്‍ സര്‍ക്കാരിന് 2,200 കോടിയുടെ നഷ്ടം വരുത്തിവെക്കുന്നുമുണ്ട് ഈ വ്യാജവ്യവസായം.

റോഡപകടങ്ങളുടെ കാരണം

റോഡപകടങ്ങളുടെ കാരണം

രാജ്യത്ത് വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാരണക്കാരിലൊരാണ് വ്യാജ ഘടകഭാഗങ്ങളുടെ ഉപയോഗമാണെന്ന നിര്‍ണായകമായ ആരോപണവും എസിഎംഎ ഉന്നയിക്കുന്നു. റോഡപകടങ്ങളില്‍ 20 ശതമാനവും സംഭവിക്കുന്ന വ്യാജന്മാര്‍ വരുത്തുന്ന യന്ത്രത്തകരാറുകള്‍ മൂലമാണത്രെ. ബ്രേക്ക് അടക്കമുള്ള നിര്‍ണായകമായ ഘടകഭാഗങ്ങള്‍ വ്യജനിര്‍മിതികളാകുന്നത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് എസിഎംഎ പറയുന്നു.

More from DriveSpark

Article Published On: Monday, June 16, 2014, 13:45 [IST]
English summary
Data released by the Automotive Component Manufacturing Association (ACMA) has revealed that a shockingly high number of automobile spare parts sold in India are not genuine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X