മൈലേജ് കൂട്ടിപ്പറഞ്ഞതിന് ഹ്യൂണ്ടായ് മാപ്പുപറഞ്ഞു

By Santheep

കാറിന്റെ ഇന്ധനക്ഷമത കൂട്ടിപ്പറഞ്ഞതിന് കൊറിയന്‍ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായ് മാപ്പു പറഞ്ഞു. ഹ്യൂണ്ടായ് സൊനാറ്റ സെഡാന്‍ മോഡലിന്റെ ഇന്ധനക്ഷമതയാണ് ഹ്യൂണ്ടായ് കൂട്ടിപ്പറഞ്ഞ് കുടുക്കിലായത്. ഇത് രണ്ടാമത്തെ തവണയാണ് ഇത്തരമൊരു കുടുക്കില്‍ ഹ്യൂണ്ടായ് അകപ്പെടുന്നതെന്നതാണ് രസകരം.

2012ല്‍ അമേരിക്കന്‍ വിപണിയില്‍ ഇത്തരമൊരു കൂട്ടിപ്പറയല്‍ ഹ്യൂണ്ടായിയെ പ്രസ്‌നത്തിലാക്കിയിരുന്നു. ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരമൊരു നടപടിയുമായി ഹ്യൂണ്ടായി വീണ്ടും രംഗത്തുവന്നത് വിപണിനിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Hyundai admits overstating fuel economy claims for new Sonata sedan

ഇത്തവണ കൊറിയയില്‍ത്തന്നെയാണ് കൂട്ടിപ്പറയല്‍ നടന്നത്. മാര്‍ച്ച് നാലിനാണ് ഹ്യൂണ്ടായ് സൊനാറ്റയുടെ ഇന്ധനക്ഷമത ലിറ്ററിന് 12.6 കിലോമീറ്ററാണെന്ന് ഹ്യൂണ്ടായ് പരസ്യം നല്‍കിയത്. എന്നാല്‍ വാഹനത്തിന്റെ യഥാര്‍ത്ഥ മൈലേജ് ലിറ്ററിന് 12.1 കിലോമീറ്ററാണെന്നു തിരിച്ചറിഞ്ഞ അധികൃതര്‍ ഹ്യൂണ്ടായിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഹ്യൂണ്ടായിയുടെ അവകാശവാദം തെറ്റാണെന്ന് കൊറിയയിലെ ബന്ധപ്പെട്ട അധികൃതര്‍ പരസ്യപ്പെടുത്തിയതോടെ കമ്പനി പരസ്യമായി മാപ്പു പറയേണ്ടിവന്നു.

തങ്ങള്‍ പരസ്യപ്പെടുത്തിയ ഇന്ധനക്ഷമതാ നിരക്ക് 'ആഭ്യന്തര ടെസ്റ്റില്‍' ബോധ്യപ്പെട്ടതാണെന്നും അത് 'താല്‍ക്കാലികം' മാത്രമായിരുന്നെന്നും ഹ്യൂണ്ടായ് പുറത്തിറക്കിയ പത്രക്കുറിപ്പ് പറഞ്ഞു. മുന്‍ മോഡലിനെക്കാള്‍ ഭാരക്കൂടുതലുണ്ടെങ്കിലും പുതിയ സൊനാറ്റയ്ക്ക് മികച്ച മൈലേജ് നിരക്കുണ്ടെന്നതില്‍ ഊന്നുക മാത്രമേ തങ്ങള്‍ ഉദ്ദേശിച്ചുള്ളൂവെന്നും ഉപഭോക്താക്കളെ കബളിപ്പിക്കണമെന്ന് ആലോചിച്ചിട്ടില്ലായെന്നും ഹ്യൂണ്ടായ് വ്യക്തമാക്കി.

More from DriveSpark

Article Published On: Monday, May 12, 2014, 17:20 [IST]
English summary
Korean automaker Hyundai Motor Co. recently said it had overstated the fuel efficiency of its new Sonata sedan,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X